നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Attack on Media Person | ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

  Attack on Media Person | ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ അക്രമം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

  ട്രെയിനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയോട് യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത്

  അറസ്റ്റിലായ പ്രതികള്‍

  അറസ്റ്റിലായ പ്രതികള്‍

  • Share this:
   കൊല്ലം: മാധ്യമപ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരെ ട്രെയിനില്‍ വെച്ച് ആക്രമണം നടത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടില്‍ കെ അജല്‍(23), കോഴിക്കോട് ചേവായൂര്‍ നെടുലില്‍പറമ്പില്‍ അതുല്‍(23) എന്നിവരാണ് പിടിയിലായത്. കൊല്ലം റെയില്‍വേ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

   തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായ പ്രതികള്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ട്രെയിനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകയോട് യുവാക്കള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത്.

   ചിറയന്‍കീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരനായ ഭര്‍ത്താവിനെ യുവതി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇദ്ദേഹം എത്തി പ്രതികളോട് കാര്യം തിരക്കുന്നതിനിടെ ഭര്‍ത്താവിനെയും മര്‍ദിക്കുകയയാിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തി പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

   Also Read-Alappuzha | ആലപ്പുഴയില്‍ സ്‌കൂളില്‍നിന്നു മടങ്ങിയ വിദ്യാര്‍ഥിനിയെ കൂട്ടംചേര്‍ന്നു പീഡിപ്പിച്ചു

   പൊലീസ് സംഘത്തെയും പ്രതികള്‍ അക്രമിച്ചു. തുടര്‍ന്ന് കൊല്ലം പൊലീസ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

   മോഷണമുതല്‍ വാങ്ങാന്‍ തമ്പിയായി ഇന്‍സ്‌പെക്ടര്‍ വന്നു; ക്ഷേത്രങ്ങളിലെ മോഷ്ടാവ് കുടുങ്ങി

   എസ്‌ഐ ക്ഷേത്ര മോഷണ മുതലുകള്‍ വാങ്ങുന്ന തമ്പിയായപ്പോള്‍ കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാവ് പനച്ചിപ്പാറ സുരേഷ്(61). മോഷ്ടാവിനെ പിടികൂടാനായി പാല എസ് ഐ എംഡി അഭിലാഷാണ് വേഷം മാറിയെത്തിയത്. മലപ്പുറത്ത് നിന്നാണ് നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് സുരേഷിനെ പിടികൂടിയത്. ഒക്ടോബര്‍ 21ന് വേഴങ്ങാനം മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ശേഷം മുങ്ങുകയായിരുന്നു.

   വേഴങ്ങാനം ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാനിടയാക്കിയത്. വിരലടയാളം പരിശോധിച്ച് കൃത്യത വരുത്തിയതോടെ വേഴാങ്ങാനം ക്ഷേത്രത്തില്‍ മോഷണം നടത്തിയത് സുരേഷാണ് പൊലീസ് ഉറപ്പിച്ചത്.

   മോഷണത്തിന് ശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത പ്രതി മുങ്ങുകയായിരുന്നു. സംഭവം നടന്നതിന് മൂന്നാം ദിവസം ഇയാളുടെ പുതിയ മൊബൈല്‍ നമ്പര്‍ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടുന്നതിനായി ക്ഷേത്ര മോഷണ മുതലുകള്‍ വാങ്ങുന്ന തമ്പിയായി എസ്‌ഐ എത്തിയത്.

   ഇതനുസരിച്ച് തമ്പിയായി വേഷംമാറിയ പാലാ എസ്.ഐ. എം.ഡി. അഭിലാഷും, എ.എസ്.ഐ. ബിജൂ കെ. തോമസും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫനും മലപ്പുറത്തെത്തി ഇയാളെ നാടകീയമായി പിടികൂടുകയായിരുന്നു.

   Also Read-നോ ഹലാല്‍ ബോര്‍ഡ് വിവാദം; ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍; പോലീസ് പിടികൂടിയത് കോട്ടയത്ത് ഒളിച്ചു താമസിക്കവേ

   ആദ്യമൊന്നും അടുക്കാതിരുന്ന സുരേഷ് ഒടുവില്‍ തമ്പിയുമായി ചങ്ങാത്തത്തിലായി. പഴയ ഒരു മോഷണമുതല്‍ തന്റെ പക്കലുണ്ടെന്നും ഇപ്പോള്‍ മലപ്പുറത്താണെന്നും വന്നാല്‍ നേരില്‍ നല്‍കാമെന്നും കൂടുതല്‍തുക നല്‍കണമെന്നും സുരേഷ് തമ്പിയോട് പറഞ്ഞു.  ഇതേ തുടര്‍ന്ന് മലപ്പുറത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു

   പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലാ സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു. അടുത്തിടെ രാമപുരം സ്റ്റേഷന്‍ പരിധിയില്‍ നടന്ന തുടര്‍മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളെ സംശയിക്കുന്നുണ്ട്.
   വിവിധ ജില്ലകളിലായി 40ഓളം മോഷണകേസുകളില്‍ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}