• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കണ്ടക്ടറെ ബസ്സിൽ കയറി കുത്തി; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

News18 Malayalam
Updated: January 7, 2019, 7:40 PM IST
കണ്ടക്ടറെ ബസ്സിൽ കയറി കുത്തി; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ
News18 Malayalam
Updated: January 7, 2019, 7:40 PM IST
തിരുവനന്തപുരം: പട്ടാപ്പകൽ ബസ്സില്‍ കയറി കണ്ടക്ടറെ കൂത്തി പരിക്കേല്‍പിച്ച പ്രതികൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. കൊഞ്ചിറ വിള സ്വദേശി അനന്ദു (22) കാലടി സ്വദേശി അനന്തന്‍ (22) എന്നിവരെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിന്റെ സഹായത്തെടെ  തമ്പാനൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്ന വേളയില്‍ പ്രതികള്‍ പൊലീസിനെ ആക്രമിച്ചു. 2 പൊലീസുകാര്‍ക്ക് പരുക്കേറ്റു.

കിഴക്കേകോട്ടയിലേക്ക് പോവുകയായിരുന്ന കുന്നുവിള ദേവി എന്ന ബസ്സ് സ്റ്റോപ്പില്‍ നിറുത്തിയ ഉടനെ ആയിരുന്നു ആക്രമണം. ആക്രമണ സമയത്ത് മുഖം മൂടി ധരിച്ചിരുന്നെങ്കിലും ആക്രമണത്തിന് മുമ്പ് കണ്ടക്ടറായ നെയ്യാറ്റിന്‍കര സ്വദേശി അരുണിനെ പ്രതികള്‍ ഫോണില്‍ വിളിച്ച് ബസ്സ ഓടുന്ന റൂട്ടും സമയവും അന്വേഷിച്ചിരുന്നു. 2 വര്‍ഷം മുമ്പ് ബസ്സില്‍ എസ്. ടി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടാകുകയും തുടന്ന് കൂത്തേറ്റ അരുണുമായി അടിയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അനന്ദു കൂട്ടു കാരെ കൂട്ടി വന്ന് അരുണിനെ കുത്താന്‍ കാരണം.

സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി. പ്രമോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ എസ്.ഐ സുനില്‍ ലാല്‍ തമ്പാനൂര്‍ എസ്.ഐ ശ്രീകുമാര്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
First published: January 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...