• HOME
  • »
  • NEWS
  • »
  • crime
  • »
  • ജി20 ഉച്ചകോടിക്കായി ഒരുക്കിയ ചെടിച്ചട്ടികള്‍ BMW കാറിലെത്തി മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

ജി20 ഉച്ചകോടിക്കായി ഒരുക്കിയ ചെടിച്ചട്ടികള്‍ BMW കാറിലെത്തി മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

ബിഎംഡബ്ല്യു കാറിലെത്തിയ യുവാക്കൾ ചെടിച്ചട്ടികൾ കടത്തികൊണ്ടു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

  • Share this:

    നാഗ്പുര്‍: ജി20 ഉച്ചകോടിക്കായി റോഡരികില്‍ പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ടു യുവാക്കള്‍ അറസ്റ്റിൽ. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്. ബിഎംഡബ്ല്യു കാറിലെത്തിയ യുവാക്കൾ ചെടിച്ചട്ടികൾ കടത്തികൊണ്ടു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

    മാർച്ച് 20 മുതൽ 22 വരെ നടക്കുന്ന ജി 20 യോഗത്തിനത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായാണ് റോഡരികുകളിൽ ചെടിച്ചട്ടികൾ‌ കൊണ്ട് അലങ്കരിച്ചത്. 25ഉം 22ഉം പ്രായമുള്ള രണ്ടു യുവാക്കളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്.

    Also Read-അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

    ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. . ബിഎംഡബ്ല്യു കാറിൽ വന്ന പ്രതികൾ വാഹനം നിര്‍ത്തിയ ശേഷം കാറിന്‍റെ ബൂട്ടിൽ മൂന്ന് ചെടിച്ചട്ടികള്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരം യുവാക്കൾക്കെതിരെ കേസെടുത്തു. അറസ്റ്റിലായ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

    Published by:Jayesh Krishnan
    First published: