തൃശൂര്‍: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവാക്കിയ യുവാക്കള്‍ പിടിയില്‍. അരിമ്പൂര്‍ സ്വദേശികളായ നിധിന്, മനു എന്നിവരെ സൈബര്‍ ക്രൈം പൊലീസാണ് പിടികൂടിയത്. പുതുതലമുറ ബാങ്കുകളിലൊന്നിലാണ് സംഭവം. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് ഇവിടെ അക്കൗണ്ട് ഉണ്ടായിരുന്നു.
കോടികള്‍ അക്കൗണ്ടിലായതോടെ ഇവര്‍ മത്സരിച്ച് ചെലവാക്കാനും തുടങ്ങി. ചെലവാക്കുംതോറും പണം പിന്നെയും വന്നു. ഇതുപയോഗിച്ച് ഫോണ്‍ ഉള്‍പ്പെടെ പലതും വാങ്ങി. കടങ്ങള്‍ വീട്ടുകയും ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയും ചെയ്തു.
Also Read-പത്തടി നീളത്തിൽ തുരങ്കമുണ്ടാക്കി ബാങ്ക് കവർച്ച; മോഷ്ടിച്ചത് 1 കോടിയിലധികം രൂപയുടെ സ്വർണം
171 ഇടപാടുകളാണ് നടത്തിയത്. ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഘട്ടംഘട്ടമായെത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.ബാങ്ക് പരാതിപ്പെട്ടതോടെയാണ് ഇവരിലേക്ക് അന്വേഷണം എത്തിയത്.
ഇവര്‍ക്കെതിരെ മറ്റു കേസുകള്‍ നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. അനര്‍ഹമായ തുക ചെലവാക്കിയതാണ് ഇവര്‍ക്ക് വിനയായത്. ഇങ്ങനെ കൂടുതല്‍ പണം അക്കൗണ്ടില്‍ വന്നാല്‍ ബാങ്കിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.