• HOME
  • »
  • NEWS
  • »
  • crime
  • »
  • എഞ്ചിനീയർമാരായ ഇക്രുവും പക്രുവും കഞ്ചാവ് കടത്തിയത് അടിച്ചുപൊളി ജീവിതത്തിന്; പിടിയിലായത് 5 ലക്ഷം രൂപയുടെ കഞ്ചാവും കാറുമായി

എഞ്ചിനീയർമാരായ ഇക്രുവും പക്രുവും കഞ്ചാവ് കടത്തിയത് അടിച്ചുപൊളി ജീവിതത്തിന്; പിടിയിലായത് 5 ലക്ഷം രൂപയുടെ കഞ്ചാവും കാറുമായി

ഇക്രു എന്നും പക്രു എന്നും അറിയപ്പെടുന്ന ഇവർ ലഹരി മരുന്ന് പാർട്ടികളിലെ സ്ഥിര സാന്നിധ്യമാണ്.

  • Last Updated :
  • Share this:
    ആലപ്പുഴ: മവേലിക്കരയിൽ 21 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയില്‍. മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയിൽ താജു(30), മാവേലിക്കര മണക്കാട് മുറിയിൽ കളിയിക്കവടത്തിൽ വിനീത്(30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇക്രു എന്നും പക്രു എന്നും അറിയപ്പെടുന്ന ഇവർ ലഹരി മരുന്ന് പാർട്ടികളിലെ സ്ഥിര സാന്നിധ്യമാണ്.

    പിടികൂടിയ കഞ്ചാവിന് അഞ്ചു ലക്ഷം രൂപ വരെ വിലവരും. ഇവര്‍ കഞ്ചാവ് കടത്തനായി ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. എഞ്ചിനിയറിംഗ് ബിരുദധാരികളായ ഇവർ ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് മയക്കുമരുന്നുകൾ കടത്തി വില്പന നടത്തുന്നത്.

    Also Read-ഹണി ട്രാപ്പ്  തട്ടിപ്പ്: യൂട്യൂബർ ദമ്പതികളുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ

    യുവാക്കൾക്ക് നൽ‌കുവനായി ചില്ലറ വിൽപനയ്ക്ക് പോകാൻ തായ്യാറെടുക്കവെയാണ് കാറിൽ നിന്ന് ഇവരെ പിടികൂടിയത്. ലഹരിവിൽപനയുടെ പ്രധാന കണ്ണികളാണ് പിടിയിലാവർ. അന്തർസംസ്ഥാന ബന്ധമുള്ള ലഹരിമാഫിയയിലെ കണ്ണികളായ ഇവർ ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ച് ലഹരി മരുന്നുകൾ കടത്തുന്നുതും പതിവാണ്.

    Also Read-വിവാഹത്തിൽ നിന്ന് പിന്മാറി; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുതവരൻ അറസ്റ്റിൽ

    പ്രതികളുടെ ലഹരി വിതരണ ശൃംഖലയിലെ കണ്ണികളെക്കുറിച്ച് ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: