• HOME
  • »
  • NEWS
  • »
  • crime
  • »
  • MDMA Seized| മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

MDMA Seized| മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

ഗോവ,ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍ തോതില്‍ MDMA കേരളത്തിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു

  • Share this:
    മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്നു വേട്ട. മലപ്പുറം ജില്ലയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 51 ഗ്രാം MDMA യുമായി രണ്ടു പേര്‍ പിടിയിലായി. 51 ഗ്രാം എംഡിഎംഎ യുമായി ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22), കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്തഫ(30) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.

    ഗോവ,ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍ തോതില്‍ MDMA കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ചെര്‍പ്പുളശ്ശേരി,ചെത്തല്ലൂര്‍ ഭാഗങ്ങളിലെ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്.

    Also Read-തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുത്തു

    പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സി.ഐ.സുനില്‍പുളിക്കല്‍, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തിലെ ജില്ലയിലെ ചില കണ്ണികളെ കുറിച്ച് സൂചനലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായെത്തിച്ച 51 ഗ്രാം എംഡിഎംഎ യുമായി യുവാക്കളെ പിടികൂടിയത്.
    Also Read-Arrest |ആന്ധ്രയിൽ നിന്നും അങ്കമാലിയിലേക്ക് 225 കിലോ കഞ്ചാവ് കടത്തി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

    പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്നും പോലീസിനോട് പറഞ്ഞു. മയക്കുമരുന്നിന്‍റെ ഉറവിടത്തെകുറിച്ചും ചെര്‍പ്പുളശ്ശേരി ,ചെത്തല്ലൂര്‍ ഭാഗങ്ങളിലെ മറ്റു കണ്ണികളെ കുറിച്ചും വിവരം ലഭിച്ചതായും അവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവര്‍ അറിയിച്ചു.

    എസ്.ഐ.സി.കെ.നൗഷാദ്, ജൂനിയര്‍ എസ്.ഐ.ഷൈലേഷ്, ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സിപി.മുരളീധരന്‍ , പ്രശാന്ത് പയ്യനാട് , എന്‍.ടി.കൃഷ്ണകുമാര്‍ ,എം.മനോജ് കുമാര്‍ , ദിനേഷ് കിഴക്കേക്കര,പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫൈസല്‍, ബൈജു, ബിന്നി മത്തായി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
    Published by:Naseeba TC
    First published: