നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയില്‍

  യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയില്‍

  താമരശ്ശേരി സ്വദേശിയായ 20 കാരനെ യുവാക്കള്‍ ആക്രമിച്ചു ഫോണ്‍ പിടിച്ചു പറിയ്ക്കുകയായിരുന്നു

  അറസ്റ്റിലായ പ്രതികള്‍

  അറസ്റ്റിലായ പ്രതികള്‍

  • Share this:
   കോഴിക്കോട്: യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയ രണ്ടുപേരെ പൊലീസ്(Police) അറസ്റ്റ്(Arrest) ചെയ്തു. കൊയിലാണ്ടി ബീച്ച് റോഡ് തൌഫത്ത് ഹൌസില്‍ അബ്ദുള്ള മുഹ്ദാര്‍ (23), കണ്ണൂര്‍ പുതിയ തെരുവ് സ്വദേശി മുബാറക്ക് (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ടൌണിലെ സി.എച്ച്. ഓവര്‍ ബ്രിഡ്ജിനു സമീപം റെയില്‍വെ ട്രാക്കില്‍ വെച്ച് താമരശ്ശേരി സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ച് പറിച്ച് യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

   താമരശ്ശേരി സ്വദേശിയായ 20 കാരനെ യുവാക്കള്‍ ആക്രമിച്ചു ഫോണ്‍ പിടിച്ചു പറിയ്ക്കുകയായിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സംഭവം നടന്നത്. താമരശ്ശേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

   വില്പന നടത്തിയ ഫോണ്‍ പൊലീസ് കണ്ടെത്തി. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ. മാരായ ഷൈജു.സി,. അബ്ദുള്‍ സലിം വി.വി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഷിബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിജിത്ത്. കെ, ജിതേന്ദ്രന്‍, ജംഷാദ് എന്നിവര്‍ ചേര്‍ന്നാണ് പിടിച്ചുപറിക്കാരെ പിടികൂടിയത്.

   Also Read-Murder Case | മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ 70കാരിക്ക് ജീവപര്യന്തം തടവ്

   അട്ടപ്പാടിയിൽ വനംവകുപ്പ് നടത്തിയ റെയ്ഡിൽ 373 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു

   അട്ടപ്പാടി പുതൂര്‍ വനമേഖലയില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ 373 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ഇടവാണി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇടവാണി ഊരില്‍ നിന്നും മൂന്ന് കിലോമീറ്ററോളം അകലെയുള്ള ഉള്‍വനത്തിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് തോട്ടത്തില്‍ നിന്ന് രാസവളം ഉള്‍പ്പടെ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

   ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ മനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ഉണ്ണികൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജെ ജിനു, ഫോറസ്റ്റ് വാച്ചര്‍മാരായ എം കൃഷ്ണദാസ്, എ എസ് കാളിമുത്തു, സി മല്ലീശ്വരന്‍, സതീഷ്, രംഗന്‍, മുരുകന്‍ എന്നിവരുടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. അട്ടപ്പാടിയിലെ മറ്റു മേഖലകളിലും റെയ്ഡ് ശക്തമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

   കഴിഞ്ഞ ദിവസം മലമ്പുഴ - വാളയാര്‍ വനമേഖലയില്‍ വനം വകുപ്പ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചിരുന്നു. വാളയാര്‍ വടശേരിമലയുടെ അടിവാരത്ത് കൃഷി ചെയ്ത 13000 കഞ്ചാവ് ചെടികളാണ് വനം വകുപ്പ് കണ്ടെത്തി നശിപ്പിച്ചത്.

   Also Read-പാലക്കാട് ഹാൻസ് ഗോഡൗണിൽ നിന്നും ആയിരം കിലോ പാൻ ഉല്പന്നങ്ങൾ പിടികൂടി

   രണ്ട് എക്കര്‍ സ്ഥലത്ത് 800 കുഴികളിലായി നട്ട കഞ്ചാവാണ് നശിപ്പിച്ചത്. മൂന്ന് ദിവസം നീണ്ട റെയ്ഡിലാണ് വനം വകുപ്പ് കൃഷിയിടം കണ്ടെത്തി നശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് ഇതേ മലയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും, കഞ്ചാവ് കൃഷി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ വഴിതെറ്റി കാട്ടില്‍ കുടുങ്ങുകയും ചെയ്തിരുന്നു. വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലിയുടെ നേതൃത്വത്തില്‍ ഇരുപത് പേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

   പാലക്കാട് ഡി എഫ് ഒ കുറാ ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. വടശ്ശേരി മലവാരത്തിലെ താന്നിയില്‍ നിന്നുമാണ് രണ്ടാഴ്ച മാത്രം വളര്‍ച്ചയുള്ള 13000 കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്. 800 കുഴികളിലാണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു കുഴിയില്‍ 15 തൈകള്‍ വരെ നട്ടിരുന്നു. പിടിച്ചെടുത്ത മുഴുവന്‍ തൈകളും നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

   Also Read-Malappuram | മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

   ആദ്യമായാണ് വാളയാര്‍ വനമേഖലയില്‍ നിന്നും ഇത്രയധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തുന്നത്. വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആഷിഖ് അലിക്ക് പുറമെ പുതുശ്ശേരി നോര്‍ത്ത് സെക്ഷനിലെ ഇബ്രാഹിം ബാദുഷ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി. രാജേഷ് കുമാര്‍, കെ രജീഷ്, ആര്‍ ബിനു, കെ ഗിരീഷ്, വി ഉണ്ണികൃഷ്ണന്‍, എ ബി ഷിനില്‍ , റിസര്‍വ്വ് ഫോറസ്റ്റ് വാച്ചര്‍മാരായ അബ്ദുള്‍ സലാം, ആര്‍ കൃഷ്ണകുമാര്‍ , താല്‍ക്കാലിക വാച്ചര്‍മാരായ ചടയന്‍ രങ്കപ്പന്‍, ആറുച്ചാമി, ബാബു, മണികണ്ഠന്‍, സെല്‍വന്‍, പരമേശ്വരന്‍, അനീഷ്, സതീഷ് തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}