Ganja Seized | ആറ് കിലോ കഞ്ചാവ് വിൽപ്പനയ്ക്ക് ലോഡ്ജിലെത്തിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ
Ganja Seized | ആറ് കിലോ കഞ്ചാവ് വിൽപ്പനയ്ക്ക് ലോഡ്ജിലെത്തിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ
കുറ്റിപ്പുറത്തെ ലോഡ്ജില്‍ കഞ്ചാവുമായി വില്പനക്ക് രണ്ട് പേര് എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഉച്ചയോടെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്
മലപ്പുറം: ആറ് കിലോ കഞ്ചാവുമായി (Cannabis) രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് Kerala Police പിടികൂടി. തവനൂര്‍ സീഡ് ഫാമിന് സമീപം താമസിക്കുന്ന കാഞ്ഞിരകടവത്ത് മുഹമ്മദലിയുടെ മകന് മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി പെരിങ്ങാടന്‍ മുസ്തഫയുടെ മകന് ഷമീര്‍ (23) എനിവരെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശിന്ദ്രന് മേലയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറത്തെ ലോഡ്ജില്‍ കഞ്ചാവുമായി വില്പനക്ക് രണ്ട് പേര് എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഉച്ചയോടെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്ന് ഇവര്‍ മൊഴിനല്‍കി. അവിടെ 3000 രൂപയില്‍ താഴെ വില വരുന്ന കഞ്ചാവ് 30000 ല്‍ അധികം രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. ജുറൈജിനെതിരെ മുമ്പും നാഡറ്റ് ഭാഗത്ത് കഞ്ചാവ് വിറ്റതിന് കേസുണ്ട്.
തിരൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ നിര്‍ദ്ദേശപ്രകാരം സി. ഐ ശശീന്ദ്രന് മേലയില്‍, എസ്.ഐമാരായ വിനോദ്, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ് സുധീര്‍ സി.പി.ഒ സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
ചെന്നെ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ജോലിക്കോ പഠനത്തിനോ എന്ന പേരില്‍ പോയി മയക്കുമരുന്ന് കടത്തിലേര്പ്പെടുന്നവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇത്തരക്കാരെ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
നഗരസഭാ കൗണ്‍സിലർക്ക് വെട്ടേറ്റത് തലയിലും നെറ്റിയ്ക്കും; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ
മലപ്പുറം: മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭ പരിധിയില്‍ ഇന്ന് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗണ്‍സിലര്‍ അബ്ദുള്‍ ജലീല്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് മരിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വ്യാഴാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. തലക്കും നെറ്റിയിലും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമായതെന്നാണ് സൂചന.
പയ്യനാട് വെച്ചാണ് അബ്ദുള്‍ അബ്ദുള്‍ ജലീലിന് വെട്ടറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അബ്ദുള്‍ ജലീലിനെ ആക്രമിച്ചത്. പാര്‍ക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തര്‍ക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുല്‍ ജലീലടക്കമുള്ള മൂന്ന് പേര് കാറിലാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തിന് പിന്നാലെ കാറിനെ പിന്തുടര്ന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെല്‍മറ്റ് ഏറിഞ്ഞ് കാറിന്റെ പിറകിലെ ചില്ല് ആദ്യം തകര്‍ത്തു. പിന്നാലെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബദുള്‍ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. 52കാരനായ അബ്ദുള്‍ ജലീല്‍ മഞ്ചേരി നഗരസഭയിലെ പതിനാറാം വാര്‍ഡ് മുസ്ലീം ലീഗ് കൗണ്‍സിലറാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.