• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | എക്സൈസിന് രഹസ്യവിവരം ; ചേര്‍‌ത്തലയില്‍ 5 ലക്ഷം രൂപയുടെ MDMA യുമായി 2 പേര്‍ പിടിയില്‍

Drug Seized | എക്സൈസിന് രഹസ്യവിവരം ; ചേര്‍‌ത്തലയില്‍ 5 ലക്ഷം രൂപയുടെ MDMA യുമായി 2 പേര്‍ പിടിയില്‍

എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്.

  • Share this:
    ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം എംഡിഎംഎ (MDMA) മയക്കുമരുന്നുമായി 2 യുവാക്കള്‍ പിടിയില്‍ (Drug Seized).  ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ജോസ് (27), അരൂക്കുറ്റി വില്ലേജിൽ കൊഴപ്പള്ളിതറയിൽ വീട്ടിൽ കെ . ബി ബെസ്റ്റിൻ (25) എന്നിവരില്‍ നിന്നുമാണ് എംഡിഎംഎ എക്സൈസ് സംഘം പിടികൂടിയത്.

    എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ  40 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തി.  സിവിൽ എക്സൈസ് ഓഫീസർമാരായ ടി അനിൽകുമാർ, ബിഎം ബിയാസ് , പ്രെവെൻറ്റീവ് ഓഫീസർ(ഗ്രേഡ് ) ഷിബു പി ബെഞ്ചമിൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രീവെന്റിവ്‌ ഓഫീസർ റോയ് ജേക്കബ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

    ബിയർ മോഷ്ടിച്ച് പണിമുടക്ക് ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റു; വെയർഹൗസ് സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ


    കോട്ടയം (Kottayam) അയർക്കുന്നത്ത് ബിവറേജസിന്റെ വെയർ ഹൗസിൽ (Beverages WareHouse) നിന്നും മോഷ്ടിച്ച ബിയർ ദേശീയ പണിമുടക്ക് (Nationwide Strike) ദിവസം 400 രൂപയ്ക്ക് മറിച്ച് വിറ്റ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. അയർക്കുന്നം വെയർഹൗസിലെ സെക്യൂരിറ്റി ജീവനക്കാരൻ പുന്നത്തുറ കല്ലുവെട്ട്കുഴിയിൽ ബൈജു (50) വിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

     Also Read- മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളുരുവില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

    കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി എ അശോക് കുമാറിന്റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീം കുരുമ്പാട്ട് കവല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അയർക്കുന്നം ബിവറേജ് വെയർ ഹൗസിലെ ചുമട്ട് തൊഴിലാളിയായിരുന്നു പ്രതി. ജോലിയ്ക്ക് ശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാർ അടക്കമുള്ളവർ അറിയാതെ ബിയർ കുപ്പികൾ കടത്തിക്കൊണ്ട് വരികയായിരുന്നു.

     Also Read- ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വര്‍ണം കടത്താന്‍ ശ്രമം; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍

    നികുതി അടയ്ക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതും നമ്പർ പതിക്കാത്തതുമായ ബിയർ കുപ്പികളാണ് ഇയാൾ എടുത്ത് കൊണ്ട് വന്നിരുന്നത്. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് മദ്യം വിൽപന നടത്തിയിരുന്നത്. ഇയാളുടെ മദ്യ വിൽപന സംബന്ധിച്ച് എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു.

    പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി കെ സതീഷ് , അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ ജെക്സി ജോസഫ്, രഞ്ജിത്ത് കെ നന്ത്യാട്ട് , പി വി ബിജു, പാമ്പാടി സിവിൽ എക്സൈസ് ഓഫീസർ എം എച്ച് ഷെഫീഖ്, പ്രവീൺ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
    Published by:Arun krishna
    First published: