ആലപ്പുഴ: പത്ത് ലക്ഷത്തോളം വിലവരുന്ന പന്ത്രണ്ടര കിലോ കഞ്ചാവുമായി (Cannabis) രണ്ട് യുവാക്കള്‍ പിടിയില്‍(Arrest). വള്ളികുന്നം ഇലപ്പിക്കുളം സുനില്‍ഭവനത്തില്‍ അനന്തു(19), പുതിയേടത്ത് വീട്ടില്‍ ഫയാസ്(20)എന്നിവരെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. എറണാകുളത്ത് നിന്നുള്ള കെഎസ് ആര് ടി സി ബസിലാണ് കഞ്ചാവുമായി ഇരുവരുമെത്തിയത്.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കഞ്ചാവുവാങ്ങി കച്ചവടക്കാര്‍ക്ക് കിലോക്ക് 25000-40000 വരെ വിലയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. ഒറീസ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചെന്നാണ് വിവരം.
എറണാകുളത്തെത്തി ചേര്‍ത്തല ആലപ്പുഴ ഭാഗങ്ങളില്‍ വിതരണത്തിനു കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്. ഇവരുടെ ബന്ധങ്ങളും ഫോണ്‍ വിളികളും പരിശോധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Murder |കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ ട്രാവല്‍ ബാഗില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: കാണാതായ 17കാരന്റെ മൃതദേഹം (dead body) ട്രാവല്‍ ബാഗില്‍ (travel bag) കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ പീര്‍ ബാബ മാജാര്‍ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം.
വ്യാഴാഴ്ച രാത്രി മുതല്‍ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള യാത്രാ ബാഗില്‍ നിറച്ച നിലയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഔട്ടര്‍) സമീര്‍ ശര്‍മ പറഞ്ഞു. തുടര്‍ന്ന് കാണാതായ ആളുടെ രേഖകള്‍ പരിശോധിക്കുന്നതിനായി സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലകളിലും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഹിണി സെക്ടര്‍ ഒന്നില്‍ നിന്ന് കാണാതായ 17കാരന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.