• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case |ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി കടത്ത്: രണ്ടുപേർ അറസ്റ്റിൽ 

Drug Case |ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി കടത്ത്: രണ്ടുപേർ അറസ്റ്റിൽ 

ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമായാണ് ഇവർ സിന്തറ്റിക്ക് ലഹരിവസ്തുക്കൾ കടത്തുന്നത്. പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.

  • Share this:
ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്നുകൾ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാഴക്കാല പുറ്റിങ്ങൽപ്പറമ്പിൽ വീട്ടിൽ അജ്മൽ, വാഴക്കാല പാപ്പാളി വീട്ടിൽ സവിൻ പാപ്പാളി എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എം.ഡി.എം.എ അങ്കമാലിയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്‍റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് പിടിയിലായ യുവാക്കൾ.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇവരുടെ വിൽപ്പന. അജ്മലാണ് സംഘത്തിലെ പ്രധാനി. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമായാണ് ഇവർ സിന്തറ്റിക്ക് ലഹരിവസ്തുക്കൾ കടത്തുന്നത്. ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.

ഇൻസ്പെക്ടർ എസ്.എം പ്രദീപ് കുമാർ,  എസ്.ഐമാരായ വി.കെ.പ്രദീപ് കുമാർ,  പി.ബി.ഷാജി,  എ.എസ്.ഐ ഏ.ബി.സിനുമോൻ സി.പി. ഒ മാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also read: Drug Case | കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസ്; മൂന്നു പേര്‍ അറസ്റ്റില്‍

Gold Seized | നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; 224 പവനോളം സ്വർണം പിടികൂടി; മൂന്നുപേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വർണം (Gold) കടത്താനുള്ള ശ്രമം കസ്റ്റംസ് (Customs) പരാജയപ്പെടുത്തി. 225 പവനോളം സ്വര്‍ണവുമായി മൂന്ന് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി അഫ്സല്‍ എന്നിവരാണ് പിടിയിലായത്.

Also read: Drug Seized | തിരുവനന്തപുരത്ത് നിന്ന് അയച്ചത് ജൈവവളം; മാലിയില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന്

യൂസഫില്‍ നിന്നും 966 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുനീറില്‍ നിന്നും 643 ഗ്രാം സ്വർണവും അഫ്സലിന്‍റെ കൈവശം 185 ഗ്രാം സ്വർണവും കണ്ടെത്തി. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. സ്വര്‍ണക്കടത്തുസംഘത്തിലെ കാരിയര്‍മാരാണ് ഇവരെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
Published by:Sarath Mohanan
First published: