• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | കൊച്ചിയിൽ 6 ലക്ഷം രൂപയുടെ  മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ

Drug Seized | കൊച്ചിയിൽ 6 ലക്ഷം രൂപയുടെ  മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ

ബാംഗ്ലൂരിൽ നിന്നും  മയക്കുമരുന്ന്  എത്തിച്ച്  കൊച്ചിയിൽ വിപണനം ചെയ്യുകയായിരുന്നു സംഘം

  • Share this:
    കൊച്ചിയിൽ  മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ. കൊച്ചി  സ്വദേശികളായ  ഫാരിസ്  , നൗഷാദ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും  മയക്കുമരുന്ന്  എത്തിച്ച്  കൊച്ചിയിൽ വിപണനം ചെയ്യുകയായിരുന്നു സംഘം.

    6 ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ബി .മുരളിധരന്റെ  നേതൃത്വത്തിൽ ,പള്ളുരുത്തി, തങ്ങൾ നഗർ,ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 94.74 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നും ,ബൈക്കും സഹിതമാണ്  യുവാക്കൾ  എക്സൈസ് പിടിയിലായത്.

    READ ALSO- Cannabis Seized | അഭിഭാഷകന്റെ വീട്ടില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി; കൊണ്ടുവന്ന ആള്‍ കടന്നുകളഞ്ഞു

    ഏകദേശം 6 ലക്ഷം രൂപയുടെ മയക്ക് മരുന്നാണ് പിടികൂടിയത്. ബാഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ വാങ്ങി  ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴി  എത്തിച്ചായിരുന്നു വില്പന.  ഒരു ഗ്രാമിന് 2000 രൂപക്ക് ബാഗ്ലൂരിൽ നിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് വൻ തുകയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്.

    കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. ബാഗ്ലൂർ  പോലുള്ള സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ വാങ്ങിയാണ് ഇവർ മയക്കു മരുന്ന് കച്ചവടം ആരംഭിക്കുന്നത്. ATM, CDMA പോലുള്ള അത്യാധുനിക മാർഗ്ഗമുപയോഗിച്ചാണ് വിൽപ്പന നടത്തി വരുന്നത്. ഒരു ഗ്രാമിന് 2000 രൂപക്ക് ബാഗ്ലൂരിൽ നിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ട് വന്ന് ഏകദേശം രൂപ 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.

    READ ALSO- Drug haul | കണ്ണൂർ പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

    ക്രിസ്റ്റൽ, ലിക്വഡ് രൂപത്തിലും കാണപ്പെടുന്ന ഇത് മൂക്കിലൂടെയും, വായിലൂടെയും  വെച്ചാണ് ലഹരി കണ്ടെത്തുന്നത്. ലഹരി ഉപയോഗിക്കുന്നത് ആർക്കും തിരിച്ചറിയാൻ കഴിയില്ലെന്നതും ഉപയോഗത്തിനുള്ള എളുപ്പവുമാണ് യുവാക്കളെ എം.ഡി.എം.എ ലേക്ക് ആകർഷിക്കപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളെ കാത്ത് മയക്ക് മരുന്ന് വിൽപ്പനക്കാർ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും.

    കേരളത്തിലേക്കെത്തുന്ന അനധികൃത മയക്ക് മരുന്ന് ലഹരിയുടെ ഉറവിടം അന്വേഷിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ബാഗ്ലൂർ,ഊട്ടി ,മൈസൂർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികൾ നടത്തുന്ന വിനോദയാത്രയുടെ അപകടത്തെപ്പറ്റിയും എം.ഡി.എം.എപോലുള്ള മാരക മയക്ക് മരുന്നുകൾ, ലഹരിക്കൂണുകൾ എന്നിവയെല്ലാം വലിയ തോതിൽ കേരളത്തിൽ എത്തുന്നത് അന്യ സംസ്ഥാനത്ത് നിന്നാണെന്നും കണ്ടെത്തുന്നത്. കൊച്ചിയില്‍ ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തിക്കുന്ന റാക്കറ്റുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. റെയ്ഡിൽ  എക്സൈസ് ഇൻസ്പെക്ടർ എസ്.ബി.മുരളിധരൻ,ഇൻറലിജൻസ് പ്രിവന്റീവ് ഓഫിസർ ,കെ.പി. ജയറാം ,സിവിൽ എക്സൈസ് ഓഫിസർമാരായ , പി.എക്സ്.റൂബൻ, ഇഷാൽ അഹമ്മദ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിതാ ജോസ്, നെസ് ലി, ഡ്രൈവർ അജയൻഎന്നിവർ പങ്കെടുത്തു .
    Published by:Arun krishna
    First published: