• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | ചേര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ 11 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

Drug Seized | ചേര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ 11 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങി ജില്ലയില്‍ 2000 മുതല്‍ 5000 രൂപാവരെ വിലക്കാണ് ഇവര്‍ മയക്കുമരുന്നു വിറ്റിരുന്നത്.

  • Share this:
    ആലപ്പുഴ: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ മയക്കുമരുന്നുമായി(Drugs) രണ്ടു യുവാക്കള്‍ പിടിയില്‍(Arrest). ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 11 ഗ്രാം എംഡിഎംഎയുമായാണ്(MDMA) ഇവര്‍ പിടിയിലായത്. ചേര്‍ത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എല്‍ പുരം അഖില്‍ ഭവനത്തില്‍ അഖില്‍ (അപ്പു-20)എന്നിവരെയാണ് പൊലീസ്(Police) പിടികൂടിയത്.

    ബെംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് തീവണ്ടിയില്‍ കൊണ്ടുവരുന്നതിനിടെ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. ജില്ലയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

    ബെംഗളുരിവില്‍ നിന്ന് ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങി ജില്ലയില്‍ 2000 മുതല്‍ 5000 രൂപാവരെ വിലക്കാണ് ഇവര്‍ മയക്കുമരുന്നു വിറ്റിരുന്നത്. മാസത്തില്‍ രണ്ടും മൂന്നും തവണ ഇവര്‍ ബെംഗളുരിവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്.

    Also Read-Spirit Seized| കള്ള് ഷാപ്പിനകത്തെ ഭൂ​ഗർഭ ടാങ്കിൽ നിന്നും 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി

    ഡി വൈ.എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയും ചേര്‍ത്തല ഡി വൈ എസ് പി, ടി ബി വിജയന്റെയും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Heroin |ലക്ഷദ്വീപ് തീരത്ത് 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി; 20 പേര്‍ കസ്റ്റഡിയില്‍

    കൊച്ചി: ലക്ഷദ്വീപിന് സമീപം അഗത്തിക്കടുത്തുള്ള പുറംകടലില്‍ വന്‍ ഹെറോയിന്‍ വേട്ട. 1500 രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ പിടിയിലായി. ഡി.ആര്‍.ഐയും കോസ്റ്റ് ഗാര്‍ഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്.

    ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നെത്തിയവയാണ്. ബോട്ടില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍.

    Also Read-Murder| മദ്യം കൊടുത്തശേഷം കഴുത്തുഞെരിച്ച് കൊന്നു; ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

    അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ കപ്പലില്‍ നിന്നാണ് ബോട്ടുകളില്‍ മയക്കുമരുന്ന് ഇറക്കിയതെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.

    ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
    Published by:Jayesh Krishnan
    First published: