• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കോഴിക്കോട് ഹോട്ടലുകളിൽ റൂമെടുത്ത് മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

Arrest | കോഴിക്കോട് ഹോട്ടലുകളിൽ റൂമെടുത്ത് മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.

  • Share this:
    കോഴിക്കോട്: പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും എംഡിഎംഎ (MDMA) യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മാത്തോട്ടം സ്വദേശിയായ സജാദ് (24) , നടുവട്ടം എന്‍.പി വീട്ടില്‍ മെഹറൂഫ് (29) എന്നിവരാണ് പൊലീസ് (Police) പിടികൂടിയത്.

    ഇവരില്‍ നിന്ന് 210 ഗ്രാമിന് അടുത്ത് എംഡിഎംഎയാണ് പിടികൂടിയത്.ഹോട്ടലുകളില്‍ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.

    ഡന്‍സാഫ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ.മനോജ്, പന്നിയങ്കര സബ്ബ് ഇന്‍സ്‌പെക്ടര്‍ മുരളിധരന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സിപിഒ പി. ജിനീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

    Ganja Seized | ആറ് കിലോ കഞ്ചാവ് വിൽപ്പനയ്ക്ക് ലോഡ്ജിലെത്തിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ

    മലപ്പുറം: ആറ് കിലോ കഞ്ചാവുമായി (Cannabis) രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് Kerala Police പിടികൂടി. തവനൂര്‍ സീഡ് ഫാമിന് സമീപം താമസിക്കുന്ന കാഞ്ഞിരകടവത്ത് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി പെരിങ്ങാടന്‍ മുസ്തഫയുടെ മകന്‍ ഷമീര്‍ (23) എനിവരെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശിന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

    Also Read- മലപ്പുറത്തുനിന്ന് കാണാതായ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയത്; അയൽവാസിയായ 19കാരൻ അറസ്റ്റിൽ

    കുറ്റിപ്പുറത്തെ ലോഡ്ജില്‍ കഞ്ചാവുമായി വില്‍പനക്ക് രണ്ട് പേര്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഉച്ചയോടെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്ന് ഇവര്‍ മൊഴിനല്‍കി. അവിടെ 3000 രൂപയില്‍ താഴെ വില വരുന്ന കഞ്ചാവ് 30000 ല്‍ അധികം രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. ജുറൈജിനെതിരെ മുമ്പും നാഡറ്റ് ഭാഗത്ത് കഞ്ചാവ് വിറ്റതിന് കേസുണ്ട്.
    Published by:Jayashankar Av
    First published: