തൃശൂർ: പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിൽ. കണ്ടാണശ്ശേരി രാമനത്ത് വീട്ടിൽ അഫ്സൽ (28), മറ്റം എളവള്ളി പുഴങ്ങര ഇല്ലത്ത് വീട്ടിൽ മുഹമ്മദ് സാദിഖ്(30) എന്നിവരാണ് കുന്നംകുളം പോലീസ് ചൂണ്ടലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്.
ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് ഇവർ വിൽക്കാൻ കൊണ്ടുവന്നത്. ഒന്നാംപ്രതിയായ അഫ്സൽ മുമ്പ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
Also Read-വീട്ടിൽ അതിക്രമിച്ചു കയറി 58-കാരിയെ പീഡിപ്പിച്ച 27കാരന് 16 വര്‍ഷം കഠിനതടവും പിഴയും
കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ, എസ്.ഐ.മാരായ രാജീവ് പി.ആർ., ഷക്കീർ അഹമ്മദ്, സുകുമാരൻ കെ.എൻ., സി.പി.ഒ.മാരായ രവി സി, ജോഷി ജോസഫ്, റെജിന്‍ദാസ് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.