HOME » NEWS » Crime » TWO YOUTHS STOLE MOBILE PHONES AND GAVE THEM AS GIFTS TO MAKE GIRLFRIENDS HAPPY SS

കാമുകിമാരെ സന്തോഷിപ്പിക്കാന്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് സമ്മാനമായി നൽകി; യുവാക്കള്‍ പിടിയില്‍

രണ്ടു യുവാക്കള്‍ ചേർന്ന് ഇതുവരെ 26 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്നാണ് പൊലീസ് പറയുന്നത്

News18 Malayalam
Updated: January 15, 2021, 4:10 PM IST
കാമുകിമാരെ സന്തോഷിപ്പിക്കാന്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് സമ്മാനമായി നൽകി; യുവാക്കള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
  • Share this:
പുനെ: കാമുകിമാരെ സന്തോഷിപ്പിക്കാന്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് സമ്മാനമായി നൽകിയ യുവാക്കൾ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തിൽ രണ്ടു യുവാക്കള്‍ ചേർന്ന് ഇതുവരെ 26 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്നാണ് പൊലീസ് പറയുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തന്ത്രപൂര്‍വ്വം പ്രതികളെ കുടുക്കുകയായിരുന്നു.

പുനെയിലാണ് സംഭവം. സാഗര്‍ മോഹന്‍, നീലേഷ് ദേവാനന്ദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രണ്ടുപേരും ചിക്കാലി നിവാസികളാണ്. പ്രതികളില്‍ നിന്ന് 26 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഫോണുകള്‍ക്ക് 2.42 ലക്ഷം രൂപ മൂല്യം വരും. ഇതോടൊപ്പം മൂന്ന് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

Also Read 'സ്വച്ഛഭാരതും കൃത്യനിഷ്ഠയും'; പൊലീസുകാരെ ചൊടിപ്പിച്ച കൊച്ചി ഡിസിപിയുടെ നടപടികൾ

ഓരോ മോഷണം കഴിയുമ്പോഴും പഴയ ഫോണ്‍ മാറ്റി പുതിയത് കാമുകിമാർക്ക് സമ്മാനമായി നല്‍കുന്നതാണ് രീതി. പഴയ ഫോണ്‍ വിറ്റാണ് ചെലവിന് ആവശ്യമായ പണം ഇവർ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
Published by: user_49
First published: January 15, 2021, 4:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories