• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ബൈക്ക് അഭ്യാസം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ബൈക്ക് അഭ്യാസം; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്.

  • Last Updated :
  • Share this:
    ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കള്‍ പിടിയില്‍. വ്യാഴാഴ്ച രാത്രിയായിരുന്നു നഗരമധ്യത്തില്‍ യുവാക്കള്‍ സൂപ്പര്‍ ബൈക്കുകളില്‍ അഭ്യാസം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്.

    തിരക്കൊഴിവുള്ള റോഡില്‍ കിലോമീറ്ററിലധികമാണ് മുന്‍ടയറുകള്‍ ഉയര്‍ത്തി യുവാക്കള്‍ അഭ്യാസം നടത്തിയത്. അമേരിക്കന്‍ കോണ്‍സുലേറ്റ്, ഡിഎംകെ ഓഫിസ്, ജമിനി പാലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ബൈക്ക് സ്റ്റണ്ട് നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തി.

    Also Read-അഭിനയ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ

    ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ എത്തിയതോടെയാണ് യുവാക്കളെ പിടികൂടിയത്. റേസിങ് ബൈക്കുകളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണു കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് സൈബാന്‍, മുഹമ്മദ് ഹാരിസ് എന്നിവരാണ് പിടിയിലായത്.

    Also Read-അധാര്‍ പൂനെവാലയെന്ന വ്യാജേന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു

    സ്റ്റണ്ടിന് നേതൃത്വം നല്‍കിയ ഹൈദരാബാദ് സ്വദേശിയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണു പിടിയിലായവരുടെ രീതി.
    Published by:Jayesh Krishnan
    First published: