• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒരു കോടി രൂപ വരുന്ന 320 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം മണനാക്കിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഒരു കോടി രൂപ വരുന്ന 320 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം മണനാക്കിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പോലീസും ഡാൻസഫ് ടീമും ചേർന്നു നടത്തിയ പരിശോധനയിൽ മണനാക്കിൽ വെച്ചാണ് ഇരുചക്ര വാഹനത്തിൽ വന്ന യുവാക്കളിൽ നിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കടയ്ക്കാവൂർ മണനാക്കിൽ 320ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. കടയ്ക്കാവൂർ പോലീസും ഡാൻസഫ് ടീമും ചേർന്നു നടത്തിയ പരിശോധനയിൽ മണനാക്കിൽ വെച്ചാണ് ഇരുചക്ര വാഹനത്തിൽ വന്ന യുവാക്കളിൽ നിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയത്.

    നിരവധി നർക്കോട്ടിക്ക്, ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖിൽ ശബരീനാഥ്, വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 320 ഗ്രാം എം.ഡി.എം.എ പിടികൂടി. വിപണിയിൽ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

    കേരളാ പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ .

    Also Read- Sreenath Bhasi| അഭിമുഖത്തിലെ ആഭാസം ലഹരി കാരണമെന്ന് സംശയം; ശ്രീനാഥ് ഭാസിയെ അടിമുടി പരിശോധിക്കും

    തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.റ്റി.രാസിത് , വർക്കല ഡി.വൈ.എസ്.പി നിയാസ്സ്. വൈ, കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ അജേഷ് , സബ്ബ് ഇൻസ്പെക്ടർ ദിപു , സി.പി.ഒ മാരായ സിയാദ് , ജ്യോതിഷ് ഡാൻസാഫ് ടീം സബ്ബ് ഇൻസ്പെക്ടർമാരായ ഫിറോസ്ഖാൻ, ബിജു.എ.എച്ച് എന്നിവർ ചേർന്നാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

    Summary- Two youths arrested with 320 grams of MDMA in Kadaikkavoor Mananak. In the investigation conducted by the Kadaikavur police and the Dansaf team, 320 grams of MDMA was seized from the youth who came on a two-wheeler in Mananak.
    Published by:Anuraj GR
    First published: