HOME » NEWS » Crime » U PRATHIBHA MLA SAYS HIS ACCOUNT WAS HACKED

ചില്ലറയെ ചൊല്ലി തര്‍ക്കം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്തു

ചൊവ്വര, സുന്ദര വിലാസത്തില്‍ രാജ്‌മോഹന്‍ (33 ആണ് അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: April 20, 2021, 11:26 PM IST
ചില്ലറയെ ചൊല്ലി തര്‍ക്കം; കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചയാളെ അറസ്റ്റ് ചെയ്തു
News18
  • Share this:
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറെ മര്‍ദ്ദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര, സുന്ദര വിലാസത്തില്‍ രാജ്‌മോഹന്‍ (33 ആണ് അറസ്റ്റിലായത്. വിഴിഞ്ഞം - പൂവാര്‍ - തിരുവനന്തപുരം റൂട്ടിലെ ബസ് കണ്ടക്ടറായ നേമം സ്വദേശി അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്.

യാത്രക്കാരനായ പ്രതി ടിക്കറ്റ് എടുക്കാന്‍ 500 രൂപ നോട്ട് കൊടുത്തപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ ബാക്കി പിന്നെ കൊടുക്കാമെന്ന് പറഞ്ഞതിന് കണ്ടക്ടറുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കണ്ടക്ടറുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.

Also Read യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു മണിക്കൂറിനിടെ സംഭവിച്ചത് രണ്ടു തവണ

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെകണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ രമേശ്, എസ്‌ഐമാരായ രാജേഷ്, ബാലകൃഷ്ണന്‍ ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിൻ ക്വാട്ട ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രിതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അമ്പത് ശതമാനം  കേന്ദ്രസര്‍ക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണം. സംസ്ഥാനങ്ങള്‍ക്ക് മതിയായ വാക്‌സിന്‍ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം റിലയൻസ് വർധിപ്പിക്കുന്നു
 ഏപ്രില്‍ 19ന് പ്രഖ്യാപിച്ച നയമനുസരിച്ച് വാക്‌സിന്‍ നിര്‍മാതാക്കള്‍ അമ്പത് ശതമാനം  കേന്ദ്രസര്‍ക്കാരിന് നല്‍കണം. ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലുമായി വിതരണം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുകയും വേണം. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി.

Also Read ലോക്ക്ഡൗൺ അവസാന ആയുധം മാത്രമാണെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി മോദി

ആവശ്യമായ വാക്‌സിന്‍ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 5.5 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചത്. ഇതുകാരണം വാക്‌സിനേഷനുള്ള സ്‌പോട്ട് റജിസ്‌ട്രേഷന്‍ മുടങ്ങിയിരിക്കുകയാണ്. കേരളം ആവശ്യപ്പെട്ടതില്‍ ബാക്കിയുള്ള വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Published by: Aneesh Anirudhan
First published: April 20, 2021, 11:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories