HOME /NEWS /Crime / 'അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ല'; ജയിൽ മാറ്റം ആവശ്യപ്പെട്ട് സൂപ്രണ്ടിന്റെ കത്ത്

'അലനും താഹയും കോഴിക്കോട് ജയിലിൽ സുരക്ഷിതരല്ല'; ജയിൽ മാറ്റം ആവശ്യപ്പെട്ട് സൂപ്രണ്ടിന്റെ കത്ത്

ഫയൽ ചിത്രം

ഫയൽ ചിത്രം

കൂടുതല്‍ സുരക്ഷയുള്ള കണ്ണൂരിലേക്കോ വിയ്യൂരിലേക്കോ മാറ്റണമെന്നാണ് ആവശ്യം

  • Share this:

    കോഴിക്കോട്:  യുഎപിഎ കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് ജയില്‍ സൂപ്രണ്ട്. അലനെയും താഹയെയും ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങിന് സൂപ്രണ്ട് കത്തയച്ചു. കൂടുതല്‍ സുരക്ഷയുള്ള കണ്ണൂരിലേക്കോ വിയ്യൂരിലേക്കോ മാറ്റണമെന്നാണ് ആവശ്യം. പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധിപറയാനിരിക്കെയാണ് ജയില്‍ മാറ്റാനുള്ള നീക്കം.​

    ഇതിനിടെ അറസ്റ്റിലായ രണ്ടു പേരും സി.പി.ഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് എഫ്.ഐ.ആറിൽ പൊലീസ് വ്യക്തമാക്കി.എന്നാൽ ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ എംകെ ദിനേശൻ വാദിച്ചു.

    Also Read യുഎപിഎ അറസ്റ്റ്: പ്രതികൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചു; എഫ്ഐആറിൽ പൊലീസ്

    First published:

    Tags: Attappady, DGP Loknath Behra, Kerala police, Maoist encounter, P Jayarajan, Thunder bolt, Thunderbolt kills maoist, UAPA Arrest