കണ്ണൂർ: കോഴിക്കോട് രണ്ട് സി.പി.എം അംഗങ്ങളെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി തിരുത്തും. യു.എ.പി.എ ചുമത്തിയത് സര്‍ക്കാര്‍ നയമനുസരിച്ചല്ല. സര്‍ക്കാര്‍ നിലപാടനുസരിച്ച് മാറാൻ പൊലീസ് തയാറാകണമെന്നും മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായിരുന്ന ജയരാജന് ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ അറസ്റ്റിനെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തമായതിനു പിന്നാലെ നിഷ്പക്ഷ അന്വേഷണം നടത്തി നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. അതേസമയം അറസ്റ്റിലായവർ വലിയൊരു സംഘത്തിന്റെ ഭാഗമാണെന്ന നിലപാടിലാണ് പൊലീസ്. നഗരം കേന്ദ്രീകരിച്ച് വിവരശേഖരണവും ആശയപ്രചരണവും നടത്തിയിരുന്നത് അറസ്റ്റിലായ വിദ്യാർഥികളായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.