• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ശരീരത്തില്‍ നിന്ന് പുറത്തെടുത്തത് 81 ക്യാപ്‌സ്യൂളുകള്‍; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവതി പിടിയില്‍

Arrest | ശരീരത്തില്‍ നിന്ന് പുറത്തെടുത്തത് 81 ക്യാപ്‌സ്യൂളുകള്‍; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവതി പിടിയില്‍

നാലു ദിവസം കൊണ്ട് 81 ക്യാപ്‌സ്യൂളുകളാണ് യുവതിയുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്.

  • Share this:
    കോയമ്പത്തൂര്‍: രണ്ടരക്കോടി രൂപയുടെ മയക്കുമരുന്നുമായി(Drug) ഉഗാണ്ട സ്വദേശി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍(Arrest). സാന്ദ്ര നന്ദേസയെയാണ് 892 ഗ്രാം മെത്താഫെറ്റാമിന്‍ മയക്കുമരുന്നുമായി എയര്‍ ഇന്റലിജന്‍സ് യൂണീറ്റ് പിടികൂടിയത്. വിപണിയില്‍ 2.67 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

    ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്. മെയ് ആറിന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് യുവതി കോയമ്പത്തൂരിലെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.

    ശരീരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നാലു ദിവസം കൊണ്ട് 81 ക്യാപ്‌സ്യൂളുകളാണ് യുവതിയുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്.

    Also Read-'ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു; കുഞ്ഞിനെ സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു'; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി

    എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

    Arrest | ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

    കൊല്ലം: ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ (Arrest). കൊല്ലം (Kollam) വെടിക്കുന്ന് നേതാജി നഗര്‍ സ്വദേശി അനന്തു (23) ആണ് പോലീസിന്റെ പിടിയിലായത്.

    Also read-Palakkad Murder | ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

    ഭർത്താവുമായി അകന്നുകഴിയുന്ന ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: