ഇന്റർഫേസ് /വാർത്ത /Crime / ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോൾ വിളിച്ച അമ്പയറെ കുത്തിക്കൊന്നു; നാലു പേർ അറസ്റ്റിൽ

ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോൾ വിളിച്ച അമ്പയറെ കുത്തിക്കൊന്നു; നാലു പേർ അറസ്റ്റിൽ

22 കാരനായ അമ്പയറിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു

22 കാരനായ അമ്പയറിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു

22 കാരനായ അമ്പയറിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Odisha (Orissa)
  • Share this:

ഭുവനേശ്വർ: ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോൾ വിളിച്ച അമ്പയറെ കുത്തിക്കൊന്നു. ഞായറാഴ്ച ഒഡീഷയിലെ കട്ടക്കിൽ നടന്ന അണ്ടർ 18 ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. 22 കാരനായ ലക്കി റൗട്ടിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.

ബ്രഹ്മപൂർ, ശങ്കർപൂർ എന്നീ രണ്ട് ടീമുകൾ തമ്മിലായിരുന്നു മത്സരം. കളി നിയന്ത്രിച്ചിരുന്ന ലക്കി റൂട്ട് ഒരു പന്തിനെ നോ ബോൾ വിളിച്ചു. തുടർന്ന് ലക്കിയും ഫീൽഡിംഗ് ടീമും തമ്മിൽ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ ബാറ്റും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Also Read-സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയയാൾ പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചു

സ്‌സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലക്കിയെ എത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കട്ടക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

First published:

Tags: Arrest, Crime, Murder