• HOME
  • »
  • NEWS
  • »
  • crime
  • »
  • യു.എൻ.എ ഫണ്ട് തിരിമറി; ജാസ്മിൻ ഷാ ഉൾപ്പെടെ 4 പേരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യു.എൻ.എ ഫണ്ട് തിരിമറി; ജാസ്മിൻ ഷാ ഉൾപ്പെടെ 4 പേരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

ജാസ്മിൻ ഷാ

ജാസ്മിൻ ഷാ

  • Last Updated :
  • Share this:
കൊച്ചി: സംഘടനാ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വെട്ടിച്ച കേസിൽ യുണൈറ്റഡ്  നഴ്സസ് അസോസിയേഷൻ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യു.എൻ.എ ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ പ്രതികളോട് കോടതി നിർദ്ദേശിച്ചു.

പ്രിതകളുടെ ജാമ്യാപേക്ഷയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശക്തമായി എതിർത്തു. മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.
TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]'ഇത് സക്കാത്തല്ല; ചട്ടലംഘനത്തെ സാമുദായികവൽക്കരിക്കണ്ട': മന്ത്രി ജലീലിനോട് കെ.പി.എ. മജീദ് [NEWS]England vs West Indies 2nd Test: ബാലഭാസ്ക്കർ അലക്ഷ്യമായി കാറോടിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ [NEWS]
സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് പരാതിക്കാരൻ.
Published by:Aneesh Anirudhan
First published: