• HOME
  • »
  • NEWS
  • »
  • crime
  • »
  • എടിഎം തുറന്ന് പണമെടുക്കാനായില്ല; മെഷീൻ കാറിൽ കയറ്റി കൊണ്ടുപോയി കവർച്ചാ സംഘം

എടിഎം തുറന്ന് പണമെടുക്കാനായില്ല; മെഷീൻ കാറിൽ കയറ്റി കൊണ്ടുപോയി കവർച്ചാ സംഘം

സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎമ്മിൽ കവർച്ചയ്ക്കെത്തിയ സംഘം തുറക്കാനാകാതെ വന്നതോടെ മെഷീൻ എടുത്ത് സ്ഥലം വിടുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ചെന്നൈ: എടിഎം കവർച്ചയ്ക്കെത്തിയ സംഘം മെഷീൻ തുറക്കാനാകാത്തതിനെ തുടർന്ന് ഒടുവിൽ എടിഎം മെഷീനും എടുത്തുകൊണ്ടുപോയി. തമിഴ്നാട്ടിലെ തിരുപ്പൂർ-ഉത്തുക്കുളി റോഡിലുള്ള എടിഎം കേന്ദ്രത്തിലാണ് കവർച്ച നടന്നത്. നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ബാങ്ക് ഓഫ് ബറോഡോയുടെ എടിഎം കേന്ദ്രത്തിലാണ് കവർച്ചയുണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎമ്മിൽ കവർച്ചയ്ക്കെത്തിയ സംഘം മെഷീൻ തുറക്കാനാകാതെ വന്നതോടെ മെഷീൻ എടുത്ത് സ്ഥലം വിടുകയായിരുന്നു.

എടിഎമ്മിൽ പണം എടുക്കാനെത്തിയവരാണ് മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയത് ആദ്യം കാണുന്നത്. എടിഎം കൗണ്ടറിന്റെ വാതിൽ തകർത്ത നിലിയിലും അകത്ത് മെഷീനും കാണാതായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

You may also like:സമ്മതമില്ലാതെ ഫോട്ടോയെടുത്ത പാപ്പരാസിയോട് കയർത്ത് ഗായിക; നടുവിരൽ ഉയർത്തിക്കാട്ടി പ്രതിഷേധം

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ചയെ കുറിച്ച് വ്യക്തമായത്. ഞായറാഴ്ച്ച പുലർച്ചെ 4.30 ഓടെയാണ് നാലംഗ സംഘം എടിഎമ്മിൽ എത്തുന്നത്. മാസ്ക് ധരിച്ചെത്തിയ നാല് പേർ എടിഎം തുറക്കാൻ നോക്കുന്നതും സാധിക്കാത്തതിനെ തുടർന്ന് മെഷീൻ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

You may also like:നിറകണ്ണുകളോടെ സങ്കടം പങ്കുവെച്ച ഡ്രൈവറെ തേടിയെത്തിയത് 37ലക്ഷത്തോളം രൂപയുടെ സഹായം

വാഹനത്തിൽ എടിഎം മെഷീൻ കയറ്റി കയറു വെച്ച് കെട്ടി ഭദ്രമാക്കിയാണ് സംഘം പോയത്. ഫെബ്രുവരി 19 ന് എടിഎമ്മിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബാങ്ക് അധികൃതർ അറിയിച്ചു. ഞായറാഴ്ച്ച വരെ എടിമ്മിൽ നിന്നും 1.5 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ടെന്നും ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു.

എടിഎമ്മിന് വേണ്ടത്ര സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി രാത്രി സുരക്ഷയ്ക്ക് ജീവനക്കാരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എടിഎം മെഷീൻ കൊണ്ടുപോയ വാഹനം പിന്നീട് ഇറോഡ് ജില്ലയിലെ വിജയമംഗലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മറ്റൊരു സംഭവത്തിൽ വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ കവർച്ചാശ്രമം ചെറുക്കാൻ ശ്രമിച്ച 25 കാരിയെ മോഷ്ടാവ് കുത്തിക്കൊലപ്പെടുത്തി. ആദർശ് നഗർ പ്രദേശത്തെ സിസിടിവി ക്യാമറയിലാണ് ക്രൂരമായ സംഭവം പതിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവമാണിത്.

മാല പിടിച്ചു പറിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് സിമ്രാൻ എന്ന യുവതിക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. മാർക്കറ്റിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

ഒരാൾ പിന്നിൽ നിന്നുമെത്തി മാല പിടിച്ചു പറിക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചെറുക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് കത്തികൊണ്ട് കുത്തിവീഴ്ത്തുകയായായിരുന്നു. പഞ്ചാബ് സ്വദേശിയും ആദര്‍ശ് നഗറില്‍ താമസക്കാരിയുമായ സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

അമ്മയ്ക്കും രണ്ടുവയസ്സുകാരനായ മകനും ഒപ്പം മാര്‍ക്കറ്റില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. ആദ്യം യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമി, യുവതി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.
Published by:Naseeba TC
First published: