• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder Attempt| യുവതി സ്കൂട്ടറിൽ സഞ്ചരിക്കവെ ‌മാതൃസഹോദരൻ വെട്ടിവീഴ്ത്തി

Murder Attempt| യുവതി സ്കൂട്ടറിൽ സഞ്ചരിക്കവെ ‌മാതൃസഹോദരൻ വെട്ടിവീഴ്ത്തി

യുവതിയെ രക്ഷിക്കാനെത്തിയവരെ പ്രതി കത്തിയുമായി വിരട്ടിയോടിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന് ശേഷം ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തി മാതൃസഹോദരൻ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചു. വർക്കല (Varkala) ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്ക് തൈപ്പൂയത്തിൽ സജീവിന്റെ ഭാര്യ ഷാലു (37)വിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

    അയൽവാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ(47) പൊലീസ് പിടികൂടി. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനിൽ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.

    ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭർത്താവ് സജീവ് ഗൾഫിലാണ്. അനിലും ഷാലുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാൾ ഗോവയിലായിരുന്നു.

    ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസിൽ ഡിടിപി ഓപ്പറേറ്ററാണ് ഷാലു. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസിലേക്ക് സ്കൂട്ടറിൽ പോകവേ ഇടവഴിയിൽ വാഹനം തടഞ്ഞു ഷാലുവിന്റെ കഴുത്തിലും ശരീരത്തിലും വെട്ടുകയായിരുന്നു.

    പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; 76 കാരന്‍ അറസ്റ്റില്‍

    സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 76കാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗീസ് (76) ആണ് പിടിയിലായത്.

    ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസ്സുള്ള സഹോദരിമാരെയും, മറ്റൊരു ഒൻപതുകാരിയേയും ഇയാൾ ഉപദ്രവിച്ചത്. തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കൾ ചൈൽ‍ഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

    ഡി വൈ എസ് പി വി.എ. നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എ എസ് ഐ ഹരികുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. റെജിമോൻ, സുമേഷ് തങ്കപ്പൻ, പ്രദീപ് കെ.പി.,സുരേഷ് ബി. ആന്റോ, വനിതാ ഉദ്യോഗസ്ഥരായ വി.റസിയ, സന്ധ്യ, പ്രീതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Rajesh V
    First published: