നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തട്ടുക്കട ജീവനക്കാരുടെ വേഷത്തിൽ പൊലീസ്; ക്രിമിനൽ കേസ് പ്രതിയെ സിനിമാ സ്റ്റൈലിൽ വലയിലാക്കി

  തട്ടുക്കട ജീവനക്കാരുടെ വേഷത്തിൽ പൊലീസ്; ക്രിമിനൽ കേസ് പ്രതിയെ സിനിമാ സ്റ്റൈലിൽ വലയിലാക്കി

  തട്ടുകടയിൽ വേഷം മാറിയെത്തിയ ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ മേൽ ചാടി വീണ് പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി

  സിസിടിവി ദൃശ്യം

  സിസിടിവി ദൃശ്യം

  • Share this:
   അഹമ്മദാബാദ്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്രമിയെ തട്ടുകടയില്‍ ഭക്ഷണം കഴിക്കവേ സിനിമാ സ്റ്റൈലിൽ പൊലീസ് പിടികൂടി. അഹമ്മദാബാദ് പൊലീസ് ക്രൈം ബ്രാഞ്ചാണ് കിഷോര്‍ പാഞ്ചാള്‍ (29) എന്ന പ്രതിയെ തട്ടുകട ജീവനക്കാരായും മറ്റും വേഷം മാറിയെത്തി പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഓപറേഷന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

   വേഷം മാറിയെത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നാല് പൊലീസുകാർ ബറൂച്ചിലെ ഒരു തട്ടുകടയിലെത്തി ഒരു മേശയിലിരിക്കുന്നത് വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്കുശേഷം, മേശയ്ക്കു കുറുകെ ഇരിക്കുന്ന പ്രതികളെ പിടികൂടാനായി പൊലീസ് സിനിമാ സ്റ്റൈലിൽ ചാടിവീഴുന്നു. കൂടുതൽ പൊലീസുകാരും അറസ്റ്റുചെയ്യാൻ ഉദ്ദേശിച്ച പ്രതിയുടെ ചുറ്റും വളയുന്നു.

   ആയുധ മോഷണം ഉൾപ്പെടെയുള്ള കേസുകളിലും നിരവധി വാഹന മോഷണക്കേസുകളിലും പ്രതിയാണ് ഇയാൾ. വാഹന മോഷണവുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയായിരുന്നു. ചന്ദ്ഖേദ, സബർമതി പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിൽ പ്രതിക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതിനുശേഷം രഹസ്യമായി ഇയാളെ പിന്തുടരുകയായിരുന്നു പൊലീസ്.

   ജൂൺ 27 ന് അമർപുര ഗ്രാമത്തിലെ ഏക്താ റെസ്റ്റോറന്റിന് സമീപമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് പൊലീസ് തയാറെടുപ്പുകളും നടത്തിയിരുന്നു. പ്രദേശത്തിന് സമീപം ഒരു ടീമിനെ നിയോഗിച്ചിരുന്നു. അഹമ്മദാബാദിലെ 10 പോലീസ് സ്റ്റേഷനുകള്‍ക്കൊപ്പം രാജസ്ഥാനിലും ഇയാൾക്കെതിരെ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.   ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന രണ്ട് വാഹനമോഷണ കേസുകള്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ കിഷോര്‍. ബലാത്സംഗം, കൊള്ള തുടങ്ങിയ കേസുകളുമുണ്ട്. ഇയാളുടെ താമസസ്ഥലം കണ്ടെത്തിയ പൊലീസ് തട്ടുകടക്കാരായും മറ്റും വേഷം മാറി സ്ഥലത്ത് കൂടുകയായിരുന്നു. പ്രതിയില്‍ നിന്ന് ഒരു തോക്കും, രണ്ട് തിരകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

   English Summary: Ahmedabad police have arrested a man accused of various serious offenses from a dhaba. A video of police in civil dress nabbing an accused has gone viral on social media. In the viral video, one can see how four cops in plain clothes arrive at a dhaba in Bharuch and sit down at a table. A few seconds later, the police jump on the accused sitting across the table to capture them. More cops are also seen entering the frame, surrounding the persons to arrest them.
   Published by:Rajesh V
   First published:
   )}