നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നത് പ്രണയാഭ്യർത്ഥന നിരസിച്ചതിനേത്തുടർന്നെന്ന് സൂചന

  കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നത് പ്രണയാഭ്യർത്ഥന നിരസിച്ചതിനേത്തുടർന്നെന്ന് സൂചന

  പെണ്‍കുട്ടിയെ ആക്രമിക്കുകയും ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു

  അഭിഷേക്, നിതിനമോൾ

  അഭിഷേക്, നിതിനമോൾ

  • Share this:
   പാലാ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ മറ്റൊരു സംഭവം കൂടി. പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനിയായ നിതിനമോളെ(22)യാണ് സഹപാഠിയായ അഭിഷേക് ബൈജു(20) ക്യാമ്പസിൽ വെച്ച് കഴുത്തറുത്ത് കൊന്നത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

   പ്രതി പൊലീസ് കസ്റ്റഡിയിലാണ്. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയാണ് നിതിനമോൾ. സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക്‌ പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു.

   Also Read-പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

   ക്യാമ്പസിൽ രക്തം വാർന്ന നിലയിലായിരുന്ന നിതിനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   കൂത്താട്ടുകുളം സ്വദേശിയായ അഭിഷേക് ഇതേ കോളേജിലെ വിദ്യാർത്ഥിയാണ്. തലയോലപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട നിതിനമോൾ. പെൺകുട്ടിയുടെ മൃതദേഹം മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.

   നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മ അറസ്റ്റിൽ; കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നതായി മൊഴി

   നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അമ്മയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തു. നാല് മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നിർണായക അറസ്റ്റുമായി പോലീസ് രംഗത്തുവന്നത്.

   കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെയാണ് (24) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് ഇവർ.

   മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി നേരത്തെ പൊലീസിന്  മൊഴി നൽകിയിരുന്നു. ഇതോടെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ പിതാവ്, ചികിത്സിച്ച ഡോക്ടർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

   കഴിഞ്ഞ ശനിയാഴ്ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു-സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയും, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം. അമ്മ തന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടിക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിക്കുന്നത്. തുടർന്ന് വാർഡ് മെമ്പർക്കൊപ്പം വീട്ടിലെത്തി  പിതാവ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു എന്ന് മനസ്സിലാകുകയായിരുന്നു.

   കൊലപാതക സമയത്ത് അമ്മക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തിയത്. ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാണ് പൊലീസ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. അമ്മയ്ക്ക് ബോധം ഉള്ളതുകൊണ്ടാണ് പിതാവിനെ വിളിച്ച് വിവരമറിയിച്ചത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിർണായക പരിശോധനാ വിവരങ്ങളും ഇക്കാര്യത്തിൽ നിർണായകമായി.
   Published by:Naseeba TC
   First published:
   )}