ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാൻ തൊഴിൽരഹിതനായ മകന്‍ പിതാവിനെ കൊലപ്പെടുത്തി

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണ റാമിനെ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ബുധനാഴ്ച രാത്രിയോടെ ഇയാള്‍ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തിയ മകൻ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: November 22, 2020, 1:15 PM IST
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാൻ തൊഴിൽരഹിതനായ മകന്‍ പിതാവിനെ കൊലപ്പെടുത്തി
Murder
  • Share this:
റാംഗഡ്: ആശ്രിത നിയമനം വഴി തൊഴിൽ നേടുന്നതിനായി പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകന്‍. ഝാർഖണ്ഡിലെ റാംഗഡ് സ്വദേശിയായ കൃഷ്ണ റാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇയാളുടെ മകനായ മുപ്പത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബർക്കകനയിലെ സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലെ സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. കമ്പനി നിയമം അനുസരിച്ച് അവരുടെ ജീവനക്കാരൻ സർവീസിലിരിക്കെ മരണപ്പെട്ടാൽ നിയമപരമായ ആശ്രിതന് തൊഴിൽ ലഭിക്കും. ഇതിനായാണ് മകന്‍ ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Also Read-13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണ റാമിനെ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ബുധനാഴ്ച രാത്രിയോടെ ഇയാള്‍ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തിയ മകൻ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രകാശ് ചന്ദ്ര മഹ്തോ അറിയിച്ചത്. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Also Read-ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു; മതപരിവർത്തനം നടത്താൻ നിർബന്ധിക്കുന്നു; യുവാവിന്റെ പരാതിയിൽ കേസ്

ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു. ആശ്രിത നിയമനത്തിലൂടെ തൊഴിൽ ലഭിക്കുന്നതിനായാണ് ഇത്തരമൊരു ക്രൂരത ചെയ്യേണ്ടി വന്നതെന്നാണ് ഇയാള്‍ പൊലീസിന് നൽകിയ മൊഴി.
Published by: Asha Sulfiker
First published: November 22, 2020, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading