• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി; ജഡം തലയറുത്തു മാറ്റിയ നിലയിൽ

news18
Updated: April 21, 2018, 3:08 AM IST
വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി; ജഡം തലയറുത്തു മാറ്റിയ നിലയിൽ
news18
Updated: April 21, 2018, 3:08 AM IST
തിരുവനന്തപുരം: കോവളം ചേന്നിലക്കരയിൽ‌ യുവതിയുടെ ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തലസ്ഥാനത്ത് നിന്ന് കാണാതായ വിദേശവനിത ലീഗയുടെ മൃതദേഹമാണോ ഇതെന്ന് പൊലീസ് സംശയിക്കുന്നു. തലയറുത്തു മാറ്റിയ നിലയിൽ ആയിരുന്നു മൃതദേഹം. പൊലീസ് പരിശോധന നടത്തിവരികയാണ്.

വാഴമുട്ടം ചേന്നിലക്കരയിലെ കണ്ടൽകാടിനുള്ളിലാണ് ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തിയത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ജഡം ആദ്യം കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ജഡം കണ്ടെത്തിയ സ്ഥലത്തു നിന്ന് മദ്യക്കുപ്പികളും സിഗരറ്റ് കവറുകളും കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
First published: April 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍