• HOME
  • »
  • NEWS
  • »
  • crime
  • »
  • CRIME | അണുനശീകരണമെന്ന് തെറ്റിദ്ധരിപ്പിച്ചു; എ.ടി.എമ്മിൽ നിന്നും മോഷ്ടാവ് തട്ടിയെടുത്തത് 8.2 ലക്ഷം രൂപ

CRIME | അണുനശീകരണമെന്ന് തെറ്റിദ്ധരിപ്പിച്ചു; എ.ടി.എമ്മിൽ നിന്നും മോഷ്ടാവ് തട്ടിയെടുത്തത് 8.2 ലക്ഷം രൂപ

അണുനശീകരണത്തിനുള്ള ഉപകരണങ്ങളുമായി ഓട്ടോറിക്ഷയില്‍ എത്തിയ ആള്‍ സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് എ.ടി.എം കൗണ്ടറിൽ കയറിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ചെന്നൈ: കൊറോണക്കാലത്തെ അണുനശീകരണത്തിന് എത്തിയവരെന്ന വ്യാജേന എടിഎമ്മില്‍നിന്നും മോഷ്ടാവ് തട്ടിയെടുത്തത് 8.2 ലക്ഷം രൂപ. ചെന്നൈ എംഎംഡിഎ ഈസ്റ്റ് മെയിന്‍ റോഡിലെ ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണം നടന്നത്.

അണുനശീകരണത്തിനുള്ള ഉപകരണങ്ങളുമായി ഓട്ടോറിക്ഷയില്‍ എത്തിയ ആള്‍ സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് എ.ടി.എം കൗണ്ടറിൽ കയറിയത്. അണുനശീകരണമായതിനാൽ സുരക്ഷാ ജീവനക്കാരന്‍ റത്തേക്കിറങ്ങി നിന്നു. ഇതിനിടെ പണം എടുക്കാൻ എത്തിയവരും കൗണ്ടറിന് പുറത്ത് കാത്തു നിന്നു.
You may also like:അവിവാഹിത പ്രസവ വേദനയുമായി എത്തിയാലുടൻ വീട്ടുകാരെ വിവരം അറിയിക്കണോ? വൈറലായി ഡോക്ടറുടെ കുറിപ്പ് [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
ഇതിനിടെ അകത്തുണ്ടായിരുന്നയാൾ എ.ടി.എം മെഷീൻ തുറക്കാൻ ശ്രമിക്കുന്നത് പുറത്ത് കാത്തുനിന്ന  ഒരു ഇടപാടുകാരന്‍ കണ്ടിരുന്നു. എന്നാല്‍ പുറത്ത് സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നതിനാല്‍ മോഷണശ്രമമാണിതെന്ന് കരുതിയില്ല. പത്തു മിനിറ്റിന് ശേഷം ബാഗും അണുനശീകരണ ഉപകരണവുമായി മോഷ്ടാവ് പുറത്തിറങ്ങി. പുറത്തിറങ്ങിയ ഇയാൾ പരിഭ്രാന്തനായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇടപാടുകാരൻ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. എന്നാൽ സുരക്ഷാ ജീവനക്കാരന്‍ എത്തുന്നതിന് മുൻപേ മോഷ്ടാവ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു.

സ്ഥലത്തെത്തിയ ബാങ്ക് മാനേജര്‍ എടിഎം പരിശോധിച്ചപ്പോഴാണ് മോഷണം നടന്നെന്നു കണ്ടെത്തിയത്. മെഷീനുള്ളിലെ ചെസ്റ്റ് തുറന്നാണ് 8.2 ലക്ഷം രൂപ കവര്‍ന്നത്. താക്കോലും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ഇത് ചെയ്തത്. അതുകൊണ്ടു തന്നെ ബാങ്കുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ മോഷ്ടാവെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Published by:Aneesh Anirudhan
First published: