• HOME
  • »
  • NEWS
  • »
  • crime
  • »
  • Malabar Express | മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയിൽ

Malabar Express | മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയിൽ

തൂങ്ങിയ നിലയിൽ യാത്രക്കാരനെ കണ്ടെത്തിയതിനെ തുടർന്ന് ഏറെ നേരം മലബാർ എക്സ്പ്രസ് കൊല്ലത്ത് നിർത്തിയിട്ടു

  • Share this:
    മലബാർ എക്സ്പ്രസ് ട്രെയിന്‍റെ കോച്ചിനുള്ളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലത്തിനും കായംകുളത്തിനും ഇടക്ക് വച്ചാണ് സംഭവം. തൂങ്ങിയ നിലയിൽ യാത്രക്കാരനെ കണ്ടെത്തിയതിനെ തുടർന്ന് ഏറെ നേരം മലബാർ എക്സ്പ്രസ് കൊല്ലത്ത് നിർത്തിയിട്ടു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

    ഹെൽമെറ്റ് ധരിക്കാതെ എത്തിയയാൾ നിർത്താതെ പോയി; പിടികൂടുന്നതിനിടെ എസ്.ഐയെ ആക്രമിച്ചു


    തൃശൂർ: യുവാവിന്‍റെ ആക്രമണത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. വാഹന പരിശോധന നടത്തുന്നതിനിടെയാണ് എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ അനുരാജിന് യുവാവിന്‍റെ ആക്രമണത്തിൽ പരുക്കേറ്റത്. കൈകുഴ തെറ്റിയ എസ്‌. ഐ അനുരാജിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറക്കാട് വെള്ളത്തേരി സ്വദേശിയായ ഷുഹൈബിനെ പൊലിസ് അറസ്റ്റ് ചെയ്തു.

    വാഹന പരിശോധനയ്ക്കിടയിൽ വെള്ളറക്കാട് വെച്ചാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷുഹൈബിനെ പൊലിസ് കൈകാണിക്കുകയും നിർത്താതെ പോയ ഷുഹൈബിനെ പൊലിസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു. ബൈക്ക് തടഞ്ഞതിന് ഷുഹൈബ് എസ്.ഐയോട് തട്ടികയറിയെന്നും വാക്കേറ്റത്തിനിടയിൽ പൊലിസ് വാഹനത്തിൽ ഷുഹൈബിനെ കയറ്റാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലിസ് പറയുന്നു.

    അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് കോടതി


    കൊച്ചി: 5 വയസുകാരിയെ പീഡിപ്പിച്ച കേസിൽ (POCSO) മധ്യവയസ്കനു 40 വർഷം കഠിന  തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി  എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.

    Also Read- എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

    2017 ഫെബ്രുവരി മാസത്തിലാണ് സെയ്ദു മുഹമ്മദ്  അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത്. കൂട്ടുകാർക്കൊപ്പം സമീപമുള്ള വീട്ടിൽ കളിക്കാൻ പോയതായിരുന്നു കുട്ടി. ഈ സമയമാണ്  സൈയ്ദു കുട്ടിയെ പീഡനത്തിനിരയാക്കിയത്.  സുനാമി കോളനിയിലുള്ള വീട്ടിലും  വീടിന്റെ ടെറസിലും വെച്ച് ചൂഷണം ചെയ്തു. വിവരം  പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

    പീഡനത്തിനിരയായ കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ശരീരത്തിന്  വേദന അനുഭവപ്പെടുന്നുവെന്ന്  അമ്മയോട് പറഞ്ഞു. അങ്ങനെയാണ്  പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനൊടുവിലാണ്  കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.

    13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതിയിൽ  ഹാജരാക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകകളും  അന്വേഷണസംഘം സമർപ്പിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എം കെ രമേഷ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.  രമേഷ് രജിസ്റ്റർ ചെയ്ത കേസ്സിൽ  ഇപ്പോൾ ഗുരുവായുർ അസി. പോലീസ് കമ്മീഷണർ  ആയ KG സുരേഷ് ആണ്  കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Arun krishna
    First published: