കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ കയറിയത് ജനറൽ കംപാർട്മെന്റിലൂടെയെന്ന് സൂചന. ഇയാൾ ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്ന ആളല്ല എന്ന് ടി.ടി.ആര്‍. പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അക്രമിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചുവന്ന കള്ളി ഷർട്ട് ധരിച്ചയാളാണ് അക്രമിയെന്നാണ് വിവരം.
Also Read- കോഴിക്കോട് ട്രെയിനിൽ തീയിട്ടത് ചുവന്ന കള്ളി ഷർട്ട് ധരിച്ചയാൾ;ആശുപത്രിയിൽ ഒൻപതുപേർ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16307) കോരപ്പുഴയ്ക്കു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഡി 1 കോച്ചിലുണ്ടായിരുന്നവർക്കു നേരെ പെട്രോൾ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തുകയായിരുന്നു. സീറ്റിനടുത്തേക്ക് വന്ന അക്രമിയുടെ കയ്യിൽ രണ്ട് കുപ്പിയുണ്ടായിരുന്നുവെന്നും അടുത്തേക്ക് വന്ന ഇയാൾ പെട്ടെന്ന് സ്പ്രേ ചെയ്യുകയുമായിരുന്നുവെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്.
Also Read- ‘കുപ്പിയിലെ ഇന്ധനം ട്രെയിൻ യാത്രക്കാരുടെ മേൽ ഒഴിച്ചു’; ആക്രമണം ഒരാളെ ലക്ഷ്യമിട്ടല്ലെന്ന് സൂചന
സീറ്റിനടുത്തു നിന്നും കുപ്പി തുറന്ന് യാത്രക്കാർക്കു നേരെ വീശുകയായിരുന്നു. എന്താണെന്ന് മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തി. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. സീറ്റിൽ ഇരിക്കുന്നവർക്കാണ് പൊള്ളലേറ്റത്. ഓടുന്ന വണ്ടിയിൽ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.