• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | റോഡില്‍ സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവയ്പ്പ്

Attack | റോഡില്‍ സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവയ്പ്പ്

ആക്രമണത്തിനു പിന്നാലെ തന്നെ അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും പൊലീസ് അറയിച്ചു.

  • Share this:
    ന്യൂഡല്‍ഹി: തിരക്കേറിയ റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവയ്പ്പ്. ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനി വൈകുന്നേരമായിരുന്നു സംഭവം. ഡല്‍ഹിയിലെ കേശോപുര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാനായ അജയ് ചൗധരി, സഹോദരന്‍ ജസ്സ ചൗധരി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

    ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയെ അക്രമികള്‍ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിഹാറില്‍ കുടുംബത്തിനൊപ്പമാണ് ചൗധരി താമസിച്ചിരുന്നത്.

    Also Read-Uttarpradesh | അധ്യാപകർക്കുള്ള കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയ്ക്ക് മർദ്ദനം; ഉത്തർപ്രദേശിൽ അധ്യാപകനെതിരെ അന്വേഷണം

    സഹോദരനുമായി ചൗധരി ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് പോകവേയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗര്‍ ഇന്റര്‍സെക്ഷനില്‍ എത്തിയപ്പോഴാണ് കാറിനു നേരെ വെടിയുതിര്‍ത്ത് മൂന്നുപേര്‍ എത്തിയത്. ആക്രമണത്തിനു പിന്നാലെ തന്നെ അക്രമികള്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും പൊലീസ് അറയിച്ചു.



    Accident | പാമ്പന്‍പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു; യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവര്‍ത്തനം

    ചെന്നൈ: രാമേശ്വരം പാമ്പന്‍ പാലത്തില്‍നിന്ന് വാഹനാപകടത്തെത്തുടര്‍ന്ന്(Accident) യുവാവ് കടലിലേക്ക് തെറിച്ചു വീണു. ശനിയാഴ്ച ഉച്ചയ്ക്ക് മണ്ഡപത്തുനിന്ന് പാമ്പന്‍പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പാലത്തിന് നടുവിലെത്തിയപ്പോള്‍ അതിവേഗത്തില്‍വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

    200 അടി ഉയരമുള്ള പാലത്തില്‍നിന്ന് വീണ മുകേഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷിച്ചത്. കടലിലേക്ക് തെറിച്ചു വീണ യുവാവിനെ മത്സ്യത്തൊഴിലാളികള്‍ കയറില്‍കെട്ടിവലിച്ച് രക്ഷപ്പെടുത്തി. മുകേഷും സുഹൃത്ത് നാരായണനും ആയിരുന്നു ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.

    Also Read-Suicide | സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിന് നവവധു ജീവനൊടുക്കി

    കാര്‍ ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് മുകേഷ് കടലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ കടലില്‍ ചാടി മുകേഷിനെ കയറില്‍ കുരുക്കി. കരയിലുള്ളവര്‍ കയര്‍ വലിച്ചുകയറ്റി മുകേഷിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച ശിവഗംഗ അമരാവതി കരുണാമൂര്‍ത്തിയുടെ പേരില്‍ പോലീസ് കേസെടുത്തു.
    Published by:Jayesh Krishnan
    First published: