നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗം; കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

  ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗം; കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

  കസ്റ്റഡിയിലെടുത്തിരിക്കുന്ന തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കാശ്മീരിലെ രജൗരി ജില്ലയിലാണ്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊച്ചി: ലൈസന്‍സില്ലാതെ സുരക്ഷാ ഏജന്‍സികള്‍ തോക്ക് ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തില്‍ പൊലീസ് നടപടി ആരംഭിച്ചു. 18 തോക്കുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസ്‌കോ എന്ന സ്വകാര്യ ഏജന്‍സിയുടെ തോക്കുകളാണ് ക്‌സ്റ്റഡിയിലെടുത്തത്. ഇതില്‍ പലതിനും എഡിഎം ലൈസന്‍സില്ലെന്നാണ് കണ്ടെത്തല്‍.

   കസ്റ്റഡിയിലെടുത്തിരിക്കുന്ന തോക്കുകളുടെ രജിസ്‌ട്രേഷന്‍ കാണിച്ചിരിക്കുന്നത് കാശ്മീരിലെ രജൗരി ജില്ലയിലാണ്. ഇതിന്റെ രജിസ്‌ട്രേഷന്റെ സാധുത പരിശേധിക്കുന്നതിനായി രജൗരി കലക്ടറുമായി ബന്ധപ്പെടും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ഇതേ ഏജന്‍സിയുടെ അഞ്ചു തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.

   എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്,ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് സമീപിച്ചിരിക്കുന്നത്.

   ഇവര്‍ക്ക് തോക്കുകള്‍ നല്‍കിയവരെക്കുറിച്ച് അന്വേഷിക്കുകയാണ് ലക്ഷ്യം. ഇതിനായി കാശ്മീര്‍ പൊലീസിന്റെ സഹായവും കേരളാ പൊലീസ് തേടി. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് എടിഎം കൗണ്ടറിലുള്‍പ്പടെ ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലൈസന്‍സ് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

   ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

   സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച സംഭവത്തില്‍ ആം​ബു​ല​ന്‍​സ് ​ഡ്രൈവർ അറസ്റ്റിലായി. പാ​ലോ​ട് പൊ​ന്ന​ന്‍​തോ​ട്ടം മേ​ക്ക​ര​വീ​ട്ടി​ല്‍ സു​ജി​ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ത്തി​ലുള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ക്ക്​ നേ​രെയാണ് ​ അ​തി​ക്ര​മ​മു​ണ്ടാ​യത്.

   കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ്ര​തി​യെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.
   Published by:Jayesh Krishnan
   First published:
   )}