നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി; സ്വാതന്ത്ര്യത്തിന് ശേഷം വധശിക്ഷ ലഭിക്കുന്ന ആദ്യ വനിതയായി ഷബ്‌നത്ത്

    കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി; സ്വാതന്ത്ര്യത്തിന് ശേഷം വധശിക്ഷ ലഭിക്കുന്ന ആദ്യ വനിതയായി ഷബ്‌നത്ത്

    നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാകും ഷബ്നത്തെയും തൂക്കിലേറ്റുക.

    ഷബ്നത്ത്

    ഷബ്നത്ത്

    • Share this:
      ലഖ്നൗ: സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നു. ഇതിനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു. 2008 ഏപ്രിലിൽ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കാനാണ് ജയിൽ വകുപ്പ് നടപടികൾ തുടങ്ങിയത്. മഥുരയിലെ ജയിലിലാണ് വധ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. അതേസമയം തൂക്കിലേറ്റുന്ന തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

      ഷബ്നത്തും കാമുകനായ സലീമും ചേർന്ന് ഷബ്നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. സലീമുമായുള്ള ബന്ധത്തിന് കുടുംബാംഗങ്ങൽ തടസം നിന്നതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ ഷബ്നത്തും  സലീമും അറസ്റ്റിലായിരുന്നു. 2010 ജൂലായിലാണ് ഇരുവരെയും ജില്ലാ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളിപ്പോയി.

      Also Read താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

      ഷബ്നം നിലവിൽ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. എന്നാൽ മഥുരയിലെ ജയിലിൽവെച്ചാകും ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്നത്  മഥുരയിലെ ജയിലിലാണ്. 150 വർഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.

      നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാകും  ഷബ്നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവൻ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റക്കുറ്റപ്പണി നടത്തിയിട്ടുണ്ട്.  ബക്സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചു.

      മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയിൽ സീനിയർ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ വ്യക്തമാക്കി.
      Published by:Aneesh Anirudhan
      First published: