നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യു പിയിൽ തോക്കിൻ മുനയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയെ വെറുതെ വിട്ട് പൊലീസ്

  യു പിയിൽ തോക്കിൻ മുനയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: പ്രതിയെ വെറുതെ വിട്ട് പൊലീസ്

  ബിസന്ദ സ്വദേശിയായ പതിനാറുകാരിസ്വന്തം വീടിനുള്ളിൽ വച്ച് തന്നെയാണ് പീഡനത്തിനിരയായത്

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ലക്നൗ: ഉത്തർപ്രദേശിൽ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ബന്ദ ജില്ലയിലെ ബിസന്ദ സ്വദേശിയായ പതിനാറുകാരിസ്വന്തം വീടിനുള്ളിൽ വച്ച് തന്നെയാണ് പീഡനത്തിനിരയായത്. പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും അവർ വെറുതെ വിട്ടുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. കേസ് എടുക്കാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു.

   Also read-ഒൻപതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആൾക്ക് വധശിക്ഷ വിധിച്ച് കോടതി

   തുടർന്ന്  പരാതിയുമായി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണം പുരോഗമിക്കുന്ന കേസിലെ പ്രതി ഒളിവിലാണെന്നും എത്രയും വേഗം തന്നെ പിടികൂടുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

   First published:
   )}