ഓടുന്ന കാറിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കി; റവന്യു ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

യുപിയിൽ റവന്യു ഉദ്യോഗസ്ഥനായ സുശീൽ കുമാർ ഉൾപ്പെടെ രണ്ട് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 10, 2020, 10:25 AM IST
ഓടുന്ന കാറിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കി; റവന്യു ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്
News18 Malayalam
  • Share this:
ലക്നൗ: പതിനെട്ടുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കിയതായി പരാതി. യുപി ബന്ദ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യു ഉദ്യോഗസ്ഥനായ സുശീൽ കുമാർ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇക്കഴഞ്ഞ ശനിയാഴ്ച സുശീൽ കുമാറിന്‍റെ നേതൃത്വത്തിൽ വീട്ടിലെത്തിയ മൂന്നംഗസംഘം തന്നെ ബലംപ്രയോഗിച്ച് കാറിൽ വലിച്ചു കയറ്റുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. മാതാവ് തടയാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിയിട്ട ശേഷം യുവതിയുമായി പോവുകയായിരുന്നു. തുടർന്ന് ഓടുന്ന കാറിൽ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

You may also like:യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട് [NEWS]Breaking| Covid 19 ബാധിച്ച് ചികിത്സയിലിരുന്ന DMK എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു [NEWS] രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ഒന്നാം റാങ്കുകാരൻ !! യുപി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ വിവാദത്തിൽ [NEWS]വഴിയിൽ ഒരു തെരുവ് പശു കാറിന് കുറുകെ ചാടിയപ്പോൾ വാഹനം നിർത്തിയതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് റവന്യു ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
First published: June 10, 2020, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading