HOME » NEWS » Crime » UP JOURNALIST DIES DAYS AFTER CLAIMING THREAT TO LIFE FROM LIQUOR MAFIA POLICE TERM IT ACCIDENT

ടെലിവിഷൻ വാർത്താ അവതാരകൻ വാഹനാപകടത്തിൽ മരിച്ചു; കൊലപാതകമെന്ന് സംശയം

മോട്ടോർ ബൈക്ക് ഓടിക്കുന്നതിനിടെ ഞായറാഴ്ച രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് മാധ്യമപ്രവർത്തകൻ അപകടത്തിൽപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: June 14, 2021, 2:38 PM IST
ടെലിവിഷൻ വാർത്താ അവതാരകൻ വാഹനാപകടത്തിൽ മരിച്ചു; കൊലപാതകമെന്ന് സംശയം
up_police
  • Share this:
കാൺപുർ: മദ്യമാഫിയയിൽനിന്ന് വധഭീഷണി നേരിട്ട ടെലിവിഷൻ വാർത്താ അവതാരകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട നിലയിൽ. രണ്ടു ദിവസം മുമ്പ് വ്യാജമദ്യ മാഫിയ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സുലഭ് ശ്രീവാസ്തവയാണ് അപകടത്തിൽ മരിച്ചത്. സുലഭ് ശ്രീവാസ്തവയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ട്. അതേസമയം വാഹനാപകടത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമെ കൊലപാതകമാണോയെന്ന് പറയാനാകുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മോട്ടോർ ബൈക്ക് ഓടിക്കുന്നതിനിടെ ഞായറാഴ്ച രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് സുലഭ് അപകടത്തിൽപ്പെട്ടത്. മഴയത്ത് ബൈക്ക് തെന്നിമാറി അപകടത്തിൽപ്പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. സമീപത്ത് ഉണ്ടായിരുന്ന ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് ഗുരുതരമായി പരിക്കേറ്റ സുലഭിനെ കണ്ടെത്തുന്നത്. ബോധരിഹതനായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് അപകട കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

“എ ബി പി ചാനലിലെ മാധ്യമപ്രവർത്തകൻ സുലഭ് ശ്രീവാസ്തവ വാർത്ത കവർ ചെയ്ത് പ്രതാപ്ഗഡിലേക്ക് മടങ്ങുകയായിരുന്നു. മോട്ടോർ സൈക്കിളിൽ നിന്ന് ഇഷ്ടിക ചൂളയ്ക്കടുത്തുവെച്ച് വീണ് പരിക്കേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ അദ്ദേഹത്തിന്‍റെ ഫോണിൽനിന്ന് കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് ആംബുലൻസ് വിളിച്ച് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബോധരഹിതനായതിനാൽ സുലഭ് ശ്രീവാസ്തവയുടെ മൊഴി എടുക്കാൻ സാധിച്ചില്ല. അപകട സ്ഥലം പൊലീസ് വിശദമായി പരിശോധിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെയന്ന് പരിശോധിച്ചു വരികയാണ്”- പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Also Read- ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റിൽ

സുലഭ് ശ്രീവാസ്തവയുടെ മരണം ഉത്തർപ്രദേശിൽ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര യുപി സർക്കാരിനെതിരെ രംഗത്തെത്തി. "സംസ്ഥാനത്ത് മദ്യ മാഫിയ പിടിമുറുക്കുകയാണ്. അലിഗഡിലും ഇപ്പോൾ പ്രതാപ്ഗഡിലും മദ്യമാഫിയയുടെ പ്രവർത്തനം വ്യാപകമായി. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. മാധ്യമപ്രവർത്തകർ സത്യം തുറന്നുകാട്ടണം, അപകടത്തെക്കുറിച്ച് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകണം, പക്ഷേ സർക്കാർ ഉറങ്ങുകയാണ്. ജംഗിൾ രാജിനെ പരിപോഷിപ്പിക്കുന്ന യുപി സർക്കാരിന് മാധ്യമപ്രവർത്തകൻ സുലഭ് ശ്രീവാസ്തവയുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന് എന്തെങ്കിലും ഉത്തരം ഉണ്ടോ? ”- പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ ചോദിച്ചു.

സമാജ്‌വാദി പാർട്ടി വക്താവും എം‌എൽ‌സിയുമായ സുനിൽ സിംഗ് സജനും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. പ്രതാപ്ഗഡിൽ ജില്ലാ മജിസ്ട്രേറ്റ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടും മദ്യ മാഫിയയ്‌ക്കെതിരെ എഴുതുന്ന മാധ്യമപ്രവർത്തകന് യാതൊരു സംരക്ഷണവും നൽകാൻ സാധിച്ചില്ല. കുറ്റവാളികളെ ആരാധിക്കുന്ന ബിജെപി സർക്കാരിന് കുറ്റവാളികളും പീഡനവീരൻമാരും മാഫിയാതലവൻമാരുമാണ് വേണ്ടപ്പെട്ടവർ. യോഗി ആദിത്യനാഥ്, ഏത് മുഖത്തോടെയാണ് നിങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി അധാർമ്മികതയെക്കുറിച്ച് സംസാരിക്കുന്നത്? ” അദ്ദേഹം ട്വീറ്റ് ചെയ്തു.
Published by: Anuraj GR
First published: June 14, 2021, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories