ലക്നൗ: മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ യുവാവിനെതിരെ കേസ്. ഉത്തർപ്രദേശ് മുസാഫര്‍നഗർ സ്വദേശി ഗലീബിനെതിരെയാണ് മുത്തലാഖ് നിരോധന നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യയായ ഫർസാനയുടെ പരാതി അനുസരിച്ച് ഗലീബും ഇയാളുടെ മാതാപിതാക്കളും ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ്.
ഗർഭിണിയായ ഫര്‍സാനയെ ഗലീബ് നിർബന്ധപൂർവം ഭ്രൂണപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയിൽ പെൺകുട്ടിയാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്.
മൂന്നു വർഷം മുൻപാണ് ഫർസാനയും ഗലീബും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളും ഉണ്ട്. മൂന്നാമതും പെൺകുട്ടിയാണെന്ന് കണ്ടെത്തിയതോടെയാണ് വിവാഹമോചനം. മുത്തലാഖ് തടവു ശിക്ഷ വരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള ബില്ലിന് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പാർലമെന്റിൽ പാസായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.