• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder| വീട് വിൽക്കാൻ തയ്യാറായില്ല; പ്രായമായ അച്ഛനെ കൊന്ന് തീവെച്ച് മകൻ

Murder| വീട് വിൽക്കാൻ തയ്യാറായില്ല; പ്രായമായ അച്ഛനെ കൊന്ന് തീവെച്ച് മകൻ

മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കത്തിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  മഥുര: വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പിതാവിനെ കഴുത്തു ഞെരിച്ചു കൊന്ന് കത്തിച്ച് മകൻ. ഉത്തർപ്രദേശിലെ മഥുരയിൽ ഞായറാഴ്ച്ചയാണ് സംഭവം. മകനെതിരെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

  ‌മഥുരയിലെ കൽപ്പണിക്കാരനായ അമൃത് ലാൽ(55) ആണ് കൊല്ലപ്പെട്ടത്. അമൃത് ലാലിന്റെ മകൻ വിനീത് ആണ് കൊലപാതകം നടത്തിയത്. ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, അമൃത് ലാലിന്റെ ഭാര്യ ആശ ദേവി പത്ത്-പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

  ഈ സമയം അമൃത് ലാലും വിനീതും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. താമസിക്കുന്ന വീട് വിൽക്കണമെന്ന് വിനീത് പിതാവിനെ നിർബന്ധിച്ചെങ്കിലും അമൃത് ലാൽ സമ്മതിച്ചില്ല. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വിനീത് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് കത്തിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

  Also Read-സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നുപറഞ്ഞ് ഇറങ്ങി; ആരുമറിയാതെ വിവാഹം; തര്‍ക്കത്തിനൊടുവില്‍ കൊലപാതകം

  അമൃത് ലാലും കുടുംബവും താമസിച്ചിരുന്ന വീട് വിൽക്കണമെന്ന് മകൻ നിർബന്ധിച്ചിരുന്നതായി ആശ ദേവി പറയുന്നു. നേരത്തേ, ഇവരുടെ പക്കലുണ്ടായിരുന്ന 100 സ്ക്വയർ യാർഡ് സ്ഥലം വിനീതിന്റെ നിർബന്ധപ്രകാരം വിറ്റിരുന്നു. ഇതു സംബന്ധിച്ച് വീട്ടിൽ വഴക്കും നടന്നിരുന്നു.

  ഇതിനു പിന്നാലെയാണ് വീട് വിറ്റ് തന്റെ ഭാഗം നൽകണമെന്ന് വിനീത് ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. നാല് വർഷം മുമ്പ് വിനീതിന്റെ ഇളയ സഹോദരൻ നെഹ്നയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതും കുടുംബത്തിൽ സംഘർഷത്തിന് കാരണമായി. അമൃത് ലാലിന്റേയും നെഹ്നയുടേയും മരണത്തിന് ഉത്തരവാദി വിനീത് ആണെന്നാണ് ആശ ദേവിയുടെ പരാതിയിൽ പറയുന്നത്. വിനീതിന് വധശിക്ഷ നൽകണമെന്നും ആശ ദേവി ആവശ്യപ്പെടുന്നു.

  Also Read-തമിഴ്നാട്ടിലേക്ക് ഒപ്പം വരുമെന്ന് ഗായത്രി, പറ്റില്ലെന്ന് പ്രവീൺ; തർക്കത്തിനൊടുവിൽ കൊലപാതകം

  മൂന്ന് പെൺമക്കളും രണ്ട് ആൺ മക്കളുമാണ് ആശ ദേവിക്കും അമൃത് ലാലിനുമുള്ളത്. രണ്ട് പെൺമക്കൾ വിവാഹിതരാണ്.

  അതേസമയം, മദ്യത്തിന് അടിമയായ വിനീത് വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നുവന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലാണ് പിതാവിനേയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട വിനീതിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറയുന്നു.

  മറ്റൊരു സംഭവത്തിൽ, കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനല്‍കാത്തതിനെ തുടർന്ന് യുവാനിനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.

  രാജസ്ഥാന്‍ സ്വദേശിയായ അര്‍ജുന്‍ യശ്വന്ത് സിങ്ങ് സര്‍ഹാര്‍ മുംബൈയിലെ ഗിര്‍ഗാമിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ തന്റെ സഹപ്രവര്‍ത്തകന്റെ കൈയ്യില്‍ നിന്നും 100 രൂപ കടമായി വാങ്ങിച്ചിരുന്നു.

  ശനിയാഴ്ച  ഈ പണത്തെ ചൊല്ലി മദ്യലഹരിയിൽ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഉറങ്ങുകയായിരുന്ന അര്‍ജുന്‍ യശ്വന്ത് സിങ്ങിന്റെ തലയ്ക്ക് സിമിന്റ് കട്ടകൊണ്ട് അടിക്കുകയായിരുന്നു.
  Published by:Naseeba TC
  First published: