ഗുഡ്ഗാവ്: ഫോട്ടോഗ്രാഫർക്കെതിരെ പീഡന ആരോപണവുമായി മോഡൽ. യു.പി സ്വദേശിയായ ഗോവിന്ദ് എന്ന ഫോട്ടോഗ്രാഫർക്കെതിരെ ഹരിയാനയിൽ നിന്നുള്ള മോഡലാണ് പരാതിയുമായെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ഇയാൾ മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് പരാതി. അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നു.
Also Read-കടക്കെണി: ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവെച്ചുകൊന്ന ശേഷം ബിസിനസുകാരൻ ജീവനൊടുക്കി
ഹരിയാനയിലെ മംഗർ സ്വദേശിയായ മോഡൽ, ആറു മാസം മുൻപാണ് ഗോവിന്ദിനെ പരിചയപ്പെടുന്നത്. ഫോട്ടോഷൂട്ട് എന്ന പേരിൽ ഇയാൾ യുവതിയെ സ്വന്തം നാടായ യുപിയിലെ ഷംലിയിലെത്തിച്ചു. ഇവിടെ വച്ച് അവരുമായി അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്.
Also Read-അമിത വേഗത; അശ്രദ്ധയിലൂടെ അപകടം: ബിജെപി എംപി രൂപാ ഗാംഗുലിയുടെ മകൻ അറസ്റ്റില്‍
എന്നാൽ പിന്നീട് വാക്ക് മാറിയ ഇയാൾ വിവാഹം കഴിക്കാനാകില്ലെന്ന് യുവതിയെ അറിയിക്കുകയായിരുന്നു. ഇത് യുവതി ചോദ്യം ചെയ്തപ്പോൾ ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണിയാണ് ഇയാൾ മുഴക്കിയത്. ഇതിനെ തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.