നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ യുവതിയുടെയും യുവാവിന്റെയും മൂക്ക് മുറിച്ചു

  Shocking അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ യുവതിയുടെയും യുവാവിന്റെയും മൂക്ക് മുറിച്ചു

  സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ലക്നൗ: അവിഹിത ബന്ധം ആരോപിച്ച് യുപിയിലെ നാട്ടുകാർ യുവതിയുടെയും യുവാവിന്റെയും മൂക്ക് മുറിച്ചു. ഉത്തർപ്രദേശ് ഫൈസാബാദിലെ കന്ദ്പിപ്ര ഗ്രാമത്തിലാണ് സംഭവം. യുവതിയും യുവാവും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാല്‍ ക്രമസമാധാനം നിലനിർത്തുന്നതിനായി വൻ പൊലീസ് സന്നാഹം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.

   Also Read-ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് നിർഭയ കേസിലെ പ്രതി

   രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. 28 കാരനായ യുവാവ് 35കാരിയായ വിവാഹിതയായ യുവതിയെ സന്ദർശിക്കുന്നതിനായി വീട്ടിലെത്തി. എന്നാൽ സ്ത്രീയുടെ ഭർതൃപിതാവ് ഉള്‍പ്പെടെയുള്ളവർ ഇരുവരെയും പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനു ശേഷം മൂക്ക് ഛേദിച്ചു. സ്ത്രീയുടെ ഭർത്താവ് സൗദിയിലാണ്.

   സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്‍റെയും സ്ത്രീയുടെയും നില ത‍ൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി.

    
   First published:
   )}