ലക്നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ക്രൂര മര്‍ദനം. ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിനാണ് ഇവരെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവതിക്ക് ഏഴും രണ്ടും വയസുള്ള പെണ്‍കുട്ടികളാണ് ഉള്ളത്.
'മകനെ ജന്മം നല്‍കിയില്ലെന്ന് ആരോപിച്ച് എന്റെ ഭര്‍ത്താവും ബന്ധുക്കളും എന്നെ ക്രൂരമായി പീഡിപ്പിച്ചു. രണ്ടാമത്തെ പെണ്‍കുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്' - ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു. തന്നെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി ആരോപിച്ചു.
രണ്ട് സ്ത്രീകള്‍ ഇവരെ മര്‍ദ്ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മഹോബ പൊലീസ് സൂപ്രണ്ട് സുധ സിംഗ് പറഞ്ഞു.
Hyderabad Gangrape| ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: TRS നേതാവിന്റെ മകൻ അറസ്റ്റിൽ
ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ അറസ്റ്റ്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ വഖഫ് ബോർഡ് ചെയർമാനും ടിആർഎസ് നേതാവുമായ ആളുടെ മകനാണ് ഇന്ന് അറസ്റ്റിലായ രണ്ടാമത്തെയാൾ. കേസിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞിരുന്നു. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഇന്നലേയും ഇന്നുമായി മൂന്ന് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. മൂന്ന് പേരും പ്രായവപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയായ രണ്ട് പേർ അടക്കം അഞ്ച് പേരാണ് കേസിലെ പ്രതികൾ. കേസിൽ ഒരു വിഐപിയുടെ മകൻ ഉണ്ടെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
മെയ് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മെഴ്സിഡസ് ബെൻസ് കാറിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പബ്ബിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയുടെ അടുത്തെത്തിയ കൗമാരക്കാരായ ആൺകുട്ടികൾ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. ഹൈദരാബാദിലെ സമ്പന്നർ താമസിക്കുന്ന ജൂബിലി ഹിൽസിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഓരോരുത്തരായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ആൺകുട്ടികൾ ഉപേക്ഷിച്ചു പോയതോടെ പെൺകുട്ടി പിതാവിനെ വിളിച്ചു കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തിരിച്ചറിഞ്ഞത്.
അതേസമയം, പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾ എംഎൽഎയുടെ മകനാണെന്ന വാർത്ത പൊലീസ് തള്ളി.ആഭ്യന്തര മന്ത്രി മൊഹമ്മദ് മഹ്മൂദ് അലിയുടെ കൊച്ചുമകനെതിരെയുളള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.