വിവാഹം ക്ഷണിക്കുന്നതിനിടെ (Wedding Invitation) പതിനെട്ടുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം (Gang Rape) ചെയ്തതായി പരാതി. ഉത്തർ പ്രദേശിലെ ഝാൻസി ജില്ലയിലാണ് ( Jhansi district) ഞെട്ടിക്കുന്ന സംഭവം. വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്നതിനിടെ മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിൻ്റെ അടുത്തേക്ക് കൊണ്ടുപോയെന്നും മറ്റൊരാളോടൊപ്പം കഴിയാൻ തന്നെ നിർബന്ധിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഏപ്രിൽ 21ന് നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന്റെ കാർഡുകൾ വിതരണം ചെയ്യാൻ ഏപ്രിൽ 18ന് പുറത്തുപോയപ്പാഴാണ് ഗ്രാമത്തിലെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയെതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്നെ കുറച്ച് ദിവസത്തേക്ക് വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച ശേഷം ഝാൻസിയിൽ ഒരു നേതാവിന് കൈമാറിയെന്നും അവർ ആരോപിച്ചു. തുടർന്ന് പെൺകുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി മറ്റൊരാളോടൊപ്പം താമസിപ്പിക്കാൻ മധ്യപ്രദേശിലെ ദാതിയ ഗ്രാമത്തിലേക്ക് അയച്ചു.
ദാതിയയിൽ നിന്ന് യുവതിക്ക് പിതാവിനെ വിളിക്കാൻ കഴിഞ്ഞു. തുടര്ന്ന് പോലീസിന്റെ സഹായത്തോടെ യുവതിയെ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തി. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വിറ്റതിന് ചിലർക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ലിവിങ് ടുഗദർ പങ്കാളി യുവതിയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തി
തിങ്കളാഴ്ച വൈകുന്നേരം സൗത്ത് ഡൽഹിയിലെ മെഹ്റൗളി ഏരിയയിൽ 19 കാരിയായ യുവതിയെ ലിവ്-ഇൻ പങ്കാളി കുത്തിക്കൊന്നു (woman stabbed to death). പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഭഗവതി ഹോസ്പിറ്റലിനു സമീപം ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമിൽ വൈകിട്ട് 6.40 ന് സന്ദേശം ലഭിച്ചതിനെ തുടർന്ന് പട്രോളിംഗ് ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. അവർ ഇയാളിൽ നിന്ന് ഒരു കത്തി കണ്ടെടുത്തു, യുവതിയെ എയിംസ് ട്രോമ സെന്ററിൽ എത്തിച്ചു എങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ചോദ്യം ചെയ്യലിൽ, താനും യുവതിയും മൂന്ന് വർഷമായി ബന്ധത്തിലായിരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി ഒരുമിച്ചാണ് താമസിക്കുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
താൻ ഓട്ടോ റിക്ഷകൾ നന്നാക്കുക പതിവായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ഒരു വർഷമായി ജോലിയില്ലെന്നും അതിനാൽ ഇരുവരും ചെലവിന്റെ പേരിൽ പലപ്പോഴും വഴക്കിട്ടിരുന്നുവെന്നും അഞ്ച് ദിവസം മുമ്പ് യുവതി പങ്കാളിയെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബെനിറ്റ മേരി ജെയ്ക്കർ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം ദമ്പതികൾ നേരിൽക്കാണാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും, കൂടിക്കാഴ്ചയ്ക്കിടെ അവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് യുവാവ് സ്ത്രീയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയതായി പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.