യുഎപിഎ അറസ്റ്റ്: പ്രതികൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചു; എഫ്ഐആറിൽ പൊലീസ്

പ്രതികൾക്കു മേൽ യുഎപിഎ വകുപ്പുകൾ ചുമത്തിയതിനെ ന്യായീകരിക്കുന്ന എഫ്ഐആറാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: November 5, 2019, 2:21 PM IST
യുഎപിഎ അറസ്റ്റ്: പ്രതികൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചു; എഫ്ഐആറിൽ പൊലീസ്
News18
  • Share this:
കോഴിക്കോട്: യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റിലായ സിപിഎം അംഗങ്ങളായ രണ്ടു വിദ്യാർഥികളും സിപിഐ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചെന്ന് എഫ്ഐആർ. പ്രതികൾക്കു മേൽ യുഎപിഎ വകുപ്പുകൾ ചുമത്തിയതിനെ ന്യായീകരിക്കുന്ന എഫ്ഐആറാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. എഫ്ഐആറിന്റെ പകർപ്പ് News 18 ന് ലഭിച്ചു.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളിൽ ഒരാളുടെ ബാഗിൽ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും ലഭിച്ചു. യുഎപിഎ പ്രകാരം രാജ്യത്ത് നിരോധിച്ച പുസ്തകവും പ്രതികളിൽ നിന്നും കണ്ടെടുത്തതായി പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Also Read 'പിണറായി ചെങ്കൊടി പിടിച്ച വർഗവഞ്ചകൻ': പ്രതിഷേധക്കുറിപ്പുമായി മാവോവാദികൾ

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലന്റെ ബാഗിൽ നിന്നാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ കണ്ടെടുത്തെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ സംഘത്തിൽ മൂന്നു പേരുണ്ടായിരുന്നു. മൂന്നാമനെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

ഇതിനിടെ അറസ്റ്റിലായ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. രേഖകളും പുസ്തകങ്ങളും സൂക്ഷിച്ചതിന്റെ പേരിൽ യുഎപിഎ ചുമത്താനാകില്ലെന്ന് പ്രതിഭാഗം വാദിച്ചു.

First published: November 5, 2019, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading