ബന്ധുവായ പെണ്‍കുട്ടി പ്രണയത്തിലായ വ്യക്തിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ കത്തിയമര്‍ന്നത് പാര്‍ക്കിംഗ് ഏരിയയിലെ 20 കാറുകൾ. തിങ്കളാഴ്ച ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. സുഭാഷ് നഗറിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് യാര്‍ഡിലുണ്ടായ അഗ്നിബാധയില്‍ കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചതിന്റെ കാരണം തിരഞ്ഞ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലില്‍ എത്തിയത്. 23 വയസുകാരനായ യാഷ് അറോറ എന്ന യുവാവാണ് കാറുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി.
ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. നാട്ടുകാരും പാര്‍ക്കിംഗ് ഏരിയയിലെ ജീവനക്കാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ക്ക് പൂര്‍ണമായി തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല.
ഡല്‍ഹി കോര്‍പ്പറേഷന്റെ മള്‍ട്ട് ലെവല്‍ പാര്‍ക്കിംഗിലേക്ക് തിങ്കളാഴ്ച രാവിലെ ഹോണ്ട സിആര്വിയിലാണ് യഷ് അറോറ എത്തുന്നത്. ഇവിടെ എത്തിയ യഷ് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലൊന്നായ ബന്ധുവായ പെണ്‍കുട്ടിയുടെ കാമുകന്റെ കാറിന്റെ ടയറിന് തീയിടുകയായിരന്നു. ഇതിന് ശേഷം ഇവിടെ നിന്നു യഷ് പോയതിനു ശേഷം ടയറിലെ തീ മറ്റ് വാഹനങ്ങളിലേക്കും പടരുകയായിരുന്നു.
Also read-കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ്; ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് പിടികൂടിയത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. താന്‍ ഒരു കാര്‍ മാത്രമാണ് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടതെന്നും മറ്റ് വാഹനങ്ങള്‍ അബദ്ധത്തില്‍ നശിച്ചതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. കത്തി നശിച്ച 20 കാറുകളില്‍ 14 കാറുകളുടെ നമ്പര്‍ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.