• HOME
 • »
 • NEWS
 • »
 • crime
 • »
 • അഞ്ച് സഹപ്രവര്‍ത്തകരുമായി ലൈംഗിക ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥയടക്കം ആറു പേരെ അമേരിക്കയിൽ പിരിച്ചുവിട്ടു

അഞ്ച് സഹപ്രവര്‍ത്തകരുമായി ലൈംഗിക ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥയടക്കം ആറു പേരെ അമേരിക്കയിൽ പിരിച്ചുവിട്ടു

ഇവർ പരസ്പരം അശ്ലീല ഫോട്ടോകൾ അയക്കുകയും, ലാ വെർഗ്‌നിലെ മറ്റ് ഓഫീസർമാരുമായി ഓറൽ സെക്സിൽ ഏർപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 • Share this:

  ടെന്നസി(യുഎസ്): വിവാഹിതയായ വനിതാ പോലീസ് ഓഫീസർ അഞ്ച് പുരുഷ ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപണം. സംഭവത്തെ തുടർന്ന് വനിതാ ഓഫീസർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. അമേരിക്കയിലെ ടെന്നസിലെ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്.

  വനിതാ ഓഫീസർ മേഗൻ ഹാൾ സ്റ്റേഷനിലെ മറ്റ് പുരുഷ ഉദ്യോഗസ്ഥരുമായി ലൈംഗിക പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. ഇവർ പരസ്പരം അശ്ലീല ഫോട്ടോകൾ അയക്കുകയും, ലാ വെർഗ്‌നിലെ മറ്റ് ഓഫീസർമാരുമായി ഓറൽ സെക്സിൽ ഏർപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

  ഹാൾ ഒരു പങ്കാളിയുടെ ലിംഗത്തിന്റെ വലുപ്പത്തെക്കുറിച്ച് മറ്റൊരു ഉദ്യോഗസ്ഥനോട്‌ പറയുകയും, താൻ ‘ഓപ്പൺ വിവാഹത്തിൽ’ ആണെന്ന് വെളിപ്പെടുത്തിയതായും അന്വേഷണ റിപ്പോർട്ട് പറയുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഗൻ ഹാളിനെയും, ഉദ്യോഗസ്ഥരായ ലൂയിസ് പവൽ, ജുവാൻ ലുഗോ, ടൈ മക്‌ഗോവൻ, ഡിറ്റക്ടീവ് സെനെക്ക ഷീൽഡ്‌സ് എന്നിവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

  Also read-ജീവനക്കാരിയെ തടിച്ചിയെന്നും വേശ്യയെന്നും വിളിച്ച് അപമാനിച്ചു; മേലുദ്യോ​ഗസ്ഥന് 19 ലക്ഷം പിഴ വിധിച്ച് കോടതി

  ഹാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാട്രിക് മഗ്ലിയോക്കോ, ലാറി ഹോളഡേ എന്നീ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡും ചെയ്തു. പോലീസ് സ്റ്റേഷനിലും പോലീസ് ജിമ്മിലും വെച്ച് പവൽ, ഷീൽഡ്സ് എന്നിവരുമായി ഓറൽ സെക്സിൽ ഏർപ്പെട്ടതിന് ഹാളിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഡിസംബർ 28-ലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഹോട്ടലുകളിലും മറ്റ് ഉദ്യോഗസ്ഥരുടെ വീടുകളിലെ പാർട്ടികളിലും വെച്ചാണ് ഇവർ കണ്ടുമുട്ടിയിരുന്നത്.

  ഹാളിന് നിരവധി പോലീസുകാരുമായി ലൈംഗിക ബന്ധമുണ്ടെന്ന് ലാ വെർഗ്‌നെയിലെ മേയർ ജേസൺ കോളിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഹാളുമായി പല സന്ദർഭങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി മാഗ്ലിയോക്കോ സമ്മതിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പവലും ഹാളും ജോലി സ്ഥലത്ത് വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

  Also read-യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്‌; യുവാവിന്‍റെ നഗ്നഫോട്ടോ കൈക്കലാക്കി 12 ലക്ഷം തട്ടിയ പ്രതി പിടിയില്‍

  ഒരു പാർട്ടിക്കിടെ ഫുട്‌ബോൾ കാണുന്നതിനിടെ ഹാളും ഹോളഡേയും തമ്മിൽ ചുംബിക്കുന്നത് കണ്ടതായി മഗ്ലിയോക്കോ പറഞ്ഞു. ഇത് ഹാളിന്റെ ഭർത്താവ് കണ്ടിരുന്നെന്നും മഗ്ലിയോക്കോ പറഞ്ഞു. ഹാളുമായി ലൈംഗിക ബന്ധത്തിത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ പവൽ പറഞ്ഞത്. ഹാളും മറ്റ് പുരുഷ ഉദ്യോഗസ്ഥരും തമ്മിൽ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

  ഡ്യൂട്ടിയിലായിരിക്കെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ലൈംഗിക പീഡനം, ഒരു ഉദ്യോഗസ്ഥന് യോജിക്കാത്ത രീതിയിൽ പെരുമാറുക, അന്വേഷണ ഉദ്യോഗസ്ഥരോട് കള്ളം പറയുക എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് എട്ട് പോലീസുകാർ അച്ചടക്ക നടപടി നേരിട്ടിരുന്നതായി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എച്ച്ആർ ഡയറക്ടർ ആൻഡ്രൂ പാറ്റൺ പറഞ്ഞു.

  നേരത്തെ, പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് സർക്കാർ അധ്യാപികയെയാണ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ ഫോണിൽ നിന്നും കുട്ടിയുമായുള്ള ലൈംഗികചിത്രങ്ങളും വീഡിയോകളും സഹിതമുള്ള തെളിവുകൾ ഇവരുടെ ഭർത്താവ് തന്നെയാണ് പൊലീസിന് കൈമാറിയത്. കുട്ടി സ്ഥിരമായി ഇവരുടെ വീട്ടിൽ ട്യൂഷന് പോകുമായിരുന്നു. ഈ സമയങ്ങളിലാണ് അധ്യാപികയായ യുവതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

  Published by:Sarika KP
  First published: