നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബാലികാ പീഡകൻ ജയിലിൽ ആത്മഹത്യ ചെയ്തു

  ബാലികാ പീഡകൻ ജയിലിൽ ആത്മഹത്യ ചെയ്തു

  66കാരനായ ജെഫ്രി 17 വർഷങ്ങൾക്ക് മുമ്പാണ് പെൺകുട്ടികളെ പീഡനത്തിന് വിധേയനാക്കിയത്

  ജെഫ്രി എപ്സ്റ്റെയിൻ

  ജെഫ്രി എപ്സ്റ്റെയിൻ

  • News18
  • Last Updated :
  • Share this:
   ന്യൂയോർക്ക്: ബാലികാ പീഡനകേസുകളിൽ മാൻഹട്ടൻ ജയിലിൽ കഴിയുന്ന അമേരിക്കൻ കോടിപതി ജെഫ്രി എപ്സ്റ്റെയിൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അവിഹിത ലൈംഗിക കേസുകളിൽ, പ്രത്യേകിച്ചും പ്രായപൂർത്തിയാകാത്ത കൊച്ചു പെൺകുട്ടികളെ ചൂഷണം ചെയ്ത കേസുകളിൽ ഉൾപ്പെടുകവഴി വാർത്തകളിൽ നിറഞ്ഞുനിന്നയാളാണ് ജെഫ്രി എപ്സ്റ്റെയിൻ. ജൂലൈ ആറിനാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞ മാസം അവസാനവും അബോധാവസ്ഥയിൽ ജെഫ്രിയെ ജയിലിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യാശ്രമത്തിനിടെയായിരുന്നു ഇതെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.

   മാൻഹട്ടനിലെ പാം ബീച്ചിലും തന്റെ ബംഗ്ലാവുകളിലും 14 വയസ്സിലും താഴെ പ്രായമുള്ള പെൺകുട്ടികളെ ഇഷ്ടംപോലെ പണവും മറ്റും നൽകി പ്രലോഭിപ്പിച്ചു വശംവദരാക്കി പീഡിപ്പിക്കുകയും മറ്റുള്ളവർക്കു പങ്കുവയ്ക്കുകയും ചെയ്ത കേസുകൾ മിക്കവാറും നടന്നത് 2002-2005 കാലഘട്ടത്തിലായിരുന്നു. 66കാരനായ ജെഫ്രി 17 വർഷങ്ങൾക്ക് മുമ്പാണ് ഡസൻ കണക്കിന് പെൺകുട്ടികളെ പീഡനത്തിന് വിധേയനാക്കിയത്.

   First published:
   )}