നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സുഹൃത്തിനെ കൊലപ്പെടുത്തി ഗർഭസ്ഥശിശുവിനെ പുറത്തെടുത്തു; യുവതി അറസ്റ്റിൽ

  സുഹൃത്തിനെ കൊലപ്പെടുത്തി ഗർഭസ്ഥശിശുവിനെ പുറത്തെടുത്തു; യുവതി അറസ്റ്റിൽ

  യുഎസ് സ്വദേശിയായ ടെയ്ലർ പാർക്കർ എന്ന 27കാരിയാണ് ക്രൂരകൃത്യം നടത്തിയതിന്‍റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്.

  • Share this:
   ഗർഭിണിയായ സ്ത്രീയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത് യുവതിയുടെ ക്രൂരത. യുഎസ് സ്വദേശിയായ ടെയ്ലർ പാർക്കർ എന്ന 27കാരിയാണ് ക്രൂരകൃത്യം നടത്തിയതിന്‍റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്.

   Also Read-മദ്യത്തിന്റെ പേരില്‍ തര്‍ക്കം; കൊച്ചിയില്‍ അച്ഛനും മകനും പരസ്പരം വെട്ടി; അച്ഛന്‍ മരിച്ചു

   ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെയ്ലർ അറസ്റ്റിലാകുന്നത്. നവജാത ശിശുവുമായി കാറില്‍ പോകുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ടെയ്ലറുടെ കാർ തടഞ്ഞിരുന്നു. താൻ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും കുട്ടിക്ക് ശ്വാസം ഇല്ലെന്നുമായിരുന്നു ഇവർ അറിയിച്ചത്.. ഇതേ തുടർന്ന് പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. എന്നാൽ ടെയ്ലർ പ്രസവിച്ചതിന്‍റെ ഒരു ലക്ഷണവും കാണാത്തതിനെ തുടർന്നുണ്ടായ സംശയമാണ് ഒരു കൊലപാതകം ചുരുളഴിച്ചത്.

   Also Read-അവിഹിതമെന്ന് സംശയം; ഭാര്യയുടെ തലയറുത്ത് 'കാമുകന്‍റെ'വീടിന് മുന്നിൽ വച്ച് ഭർത്താവ്   പാർക്കറിനെ കണ്ടെത്തിയ സ്ഥലത്തു നിന്നും കുറച്ചകലെയായാണ് സുഹൃത്തായ റീഗൺ സിമോൺസ് ഹാന്‍കോക്ക് എന്ന 21 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഗർഭിണിയായിരുന്നു ഇവരുടെ കുഞ്ഞിനെയും കണ്ടെത്താനായില്ല. തുടർന്നാണ് കൊലപാതകം എന്ന് ഉറപ്പിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ടെയ്ലറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}